ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » നൂതന സാങ്കേതിക സേവനവുമായി യൂട്യൂബ് (YouTube says hi to high-definition)
Feedback Print Bookmark and Share
 
ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് മികച്ച നൂതന സാങ്കേതിക സേവനവുമായി രംഗത്ത്. യൂട്യൂബിലെ പുതിയ ഹൈ ഡെഫനിഷന്‍ വീഡിയോ സംവിധാനങ്ങള്‍ സാങ്കേതിക ലോകത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കും. അടുത്ത ആഴച മുതലാണ് പുതിയ സേവനം ലഭ്യമാകുക. ഇന്‍റര്‍നെറ്റ് ലോകത്ത് ഈ സേവനം ലഭ്യമാക്കുന്ന ആദ്യ വെബ്സൈറ്റ് കൂടിയാണ് യൂട്യൂബ്.

പുതിയ സാങ്കേതിക സേവനം വരുന്നതോടെ യൂട്യൂബ് അംഗങ്ങള്‍ക്ക് 1080 പിക്സല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ 720 പിക്സല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സേവനം മാത്രമെ ലഭ്യമായിരുന്നുള്ളൂ. ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ വരുന്നതോടെ യൂട്യൂബ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കരുതുന്നത്.

ടെലിവിഷന്‍ പരിപാടികള്‍ക്കും സിനിമകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ യൂട്യൂബ് ലക്‍ഷ്യമിടുന്നുണ്ട്. യൂട്യൂബിലെ വീഡിയോ ഫയലുകളുടെ വലിപ്പം നേരത്തെ രണ്ട് ജി ബിയാക്കി ഉയര്‍ത്തിയിരുന്നു. നേരത്തെ ഒരു ജി ബി ഫയലുകള്‍ മാത്രമെ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. രണ്ട് ജി ബി സേവനം വന്നതോടെ കൂടുതല്‍ മികവാ‍ര്‍ന്ന വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനാകുന്നുണ്ട്.

യൂട്യൂബിലെ പുതിയ മാറ്റത്തിന്‍റെ ഭാഗമായി എച്ച് ഡി പതിപ്പിലുള്ള മികവാര്‍ന്ന വീഡിയോകളുടെ ലിങ്കുകള്‍ നല്‍കാന്‍ സാധിക്കുമെന്നതും ശ്രദ്ധേയമാണ്. എച്ച് ഡി വീഡിയോകള്‍ക്ക് വന്‍ പ്രചാരമാണെന്നും ഇത്തരത്തിലുള്ള കൂടുതല്‍ ഫയലുകള്‍ യൂട്യൂബില്‍ ഇനി മുതല്‍ പങ്കിടാനാകുമെന്നും യൂട്യൂബ് വക്താവ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍