ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ട്വിറ്റര്‍ സന്ദേശം നല്‍കാന്‍ ട്വിറ്റര്‍പീക്ക് (US company offers Twitter-dedicated mobile device)
Feedback Print Bookmark and Share
 
നെറ്റ് ലോകം കീഴടക്കിയ ട്വിറ്റര്‍ മൊബൈല്‍ മേഖലയിലും സജീവമാകുകയാണ്. അമേരിക്കയിലെ ഒരു കമ്പനി ട്വിറ്റര്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനും അയയ്ക്കാനും സാധിക്കുന്ന മൊബൈല്‍ സെറ്റ് പുറത്തിറക്കി കഴിഞ്ഞു. ട്വിറ്റര്‍ പീക്ക് എന്ന സെറ്റ് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീക് കമ്പനിയാണ് പുറത്തിറക്കിയത്. ട്വിറ്റര്‍ പീക്ക് സേവനം ലഭ്യമാക്കാന്‍ ആറു മാസത്തിന് നൂറ് ഡോളറും അജീവനാന്ത പ്ലാനിന് 200 ഡോളറും നല്‍കണം.

ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക് പുറമെ പീക് സംവിധാനം ഉപയോഗിച്ച് ഇ-മെയില്‍, ടെക്സ്റ്റ് മെസേജിംഗ് എന്നീ സേവനങ്ങളും ഉപയോഗപ്പെടുത്താനാകും. സാങ്കേതിക ലോകത്ത് ആദ്യമായാണ് ട്വിറ്ററിന് പ്രാധാന്യം നല്‍കുന്ന മൊബൈല്‍ സെറ്റ് പുറത്തിറക്കുന്നത്.

ട്വിറ്റര്‍ പീക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ട്വിറ്റര്‍ സേവനങ്ങള്‍ക്കായാണ്. ഇതിലൂടെ വ്യത്യസ്തമായൊരു ട്വീറ്റിംഗ് അനുഭവമാണ് ലഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. നെറ്റ് ലോകത്ത് ട്വിറ്റര്‍ ഏറെ പ്രചാരം നേടിയതോടെയാണ് വിവിധ കമ്പനികളും ട്വിറ്ററിനെ പിന്തുടരാന്‍ തുടങ്ങിയത്. 140 അക്ഷരങ്ങളില്‍ സന്ദേശമയക്കാവുന്ന ട്വിറ്റര്‍ മൊബൈല്‍ നെറ്റ് വഴി ഉപയോഗിക്കുന്നവര്‍ വര്‍ധിച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യയിലെ മുന്‍‌നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലുമായി ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ട്വീറ്റ്സ് സന്ദേശങ്ങള്‍ ആവശ്യപ്പെട്ട വരിക്കാര്‍ക്ക് എസ് എം എസ് വഴി എത്തിച്ചു നല്‍കാനാണ് എയര്‍ടെല്ലുമായി ട്വിറ്റര്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ട്വിറ്ററിന്‍റെ എസ് എം എസ് സേവനം യു എസ്, കാനഡ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ലഭ്യമാണ്.

ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര എസ് എം എസ് സേവനത്തിനായി പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടിരുന്നു. സൌജന്യമായി നല്‍കിയിരുന്ന ഈ സേവനം പിന്നീട് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി നിര്‍ത്തുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍