ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഗില്ലി ഡന്‍ഡയും ഡിജിറ്റലിലേക്ക് (‘Gilli danda’ goes digital)
Feedback Print Bookmark and Share
 
ഡിജിറ്റല്‍ യുഗത്തില്‍ വീഡിയോ ഗെയിമുകള്‍ക്ക് പ്രാധാന്യം വര്‍ധിച്ചു വരികയാണ്. ഗെയിംസ് വിപണിയില്‍ അമേരിക്കയും ബ്രിട്ടണുമൊക്കെ കുതിക്കുമ്പോള്‍ ഇന്ത്യയിലും മുന്നേറ്റം പ്രകടമാണ്. രാജ്യത്തെ ഗെയിം ഉപയോക്താക്കളെ ലക്‍ഷ്യമിട്ട് പ്ലേസ്റ്റേഷന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറായി കഴിഞ്ഞു.

ഹനുമാന്‍: ബോയ് വറിയര്‍ വിജയിച്ചതോടെ രണ്ടാം ഇന്ത്യന്‍ ഗെയിമായ ‘ഡെസി അഡ്ഡ: ദി ഗെയിംസ് ഓഫ് ഇന്ത്യ’ പ്ലേസ്റ്റേഷന്‍ പുറത്തിറക്കി കഴിഞ്ഞു. പിഎസ് രണ്ട്, പിഎസ്പി എന്നിവയില്‍ കളിക്കാനാകുന്ന പുതിയ ഗെയിം ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, തമിഴ് എന്നീ ഭാഷകളില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ മുന്‍‌നിര ഗെയിംസ് സ്റ്റുഡിയോയായ ഗെയിംശാസ്ത്രയില്‍ നീണ്ട പതിനാറ് മാസത്തെ പ്രേയത്നത്തിനോടുവിലാണ് സോണി പുതിയ ഗെയിം പുറത്തിറക്കിയത്. ഡെസി അഡ്ഡ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗെയിംശാസ്ത്ര മേധാവി പ്രകാശ് അഹൂജ പറഞ്ഞു. നിലവില്‍ രാജ്യത്തെ കുട്ടികള്‍ അമേരിക്കന്‍ ഗെയിംസുകളാണ് കളിക്കുന്നത്. ഇതിന് മാറ്റം വരണമെങ്കില്‍ ഇന്ത്യ അടിസ്ഥാനമാക്കിയുള്ള ഗെയിമുകള്‍ കൂടുതല്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2012 അവസാനത്തോടു കൂടി ഇന്ത്യന്‍ ഗെയിംസ് വിപണി ഏകദേശം 460 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയിംസ് വിപണിയില്‍ പ്രാദേശിക ഉള്ളടക്കങ്ങള്‍ വരുന്നതോടെ കൂടുതല്‍ വരുമാനം ലഭിക്കും. മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികളെ ലക്‍ഷ്യമിട്ടാണ് ഡെസി അഡ്ഡ പുറത്തിറക്കിയത്. രൂപകല്‍പ്പനയിലും ശബ്ദത്തിലും മികച്ചു നില്‍ക്കുന്ന ഡെസി അഡ്ഡയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ 499 രൂപ നല്‍കേണ്ടി വരും. എന്നാല്‍, പി എസ് പിയില്‍ കളിക്കാന്‍ 999 രൂപ നല്‍കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍