വിവര സാങ്കേതികതയുടെ കുതിപ്പില്‍ പഠന ക്ലാസുകള്‍ മൊബൈല്‍ ഫോണിലേക്ക് ചുരുങ്ങുന്നു. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകള്‍ ഇനി മുതല്‍ മൊബൈലിലും ലഭിക്കും. ഇതിനായി മൊബൈല്‍ സേവനദാതാക്കളായ സോണി എറിക്സനും ഇഗ്നോയും ധാരണയിലെത്തി കഴിഞ്ഞു. ത്രീജി സേവനം ഉപയോഗിച്ച് ഇഗ്നോയുടെ എല്ലാ കോഴ്സുകളും മൊബൈല്‍ വഴി ലഭ്യമാക്കാനാണ് പദ്ധതി കൊണ്ട് ലക്‍ഷ്യമിടുന്നത്.
ഇഗ്നോയില്‍ കോഴ്സിന് ചേരുന്നതും സിലബസ് പുസ്തകങ്ങള്‍ വാങ്ങിക്കുന്നതും എല്ലാം മൊബൈല്‍ വഴി തന്നെയായിരിക്കും. ആവശ്യമായ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനാകും. കോഴ്സ്, ക്ലാസ്, ഫീസ്, പരീക്ഷ തുടങ്ങീ സുപ്രധാന വിവരങ്ങളൊക്കെ എസ് എം എസ് വഴി വിദ്യാര്‍ഥികളെ അറിയിക്കുന്നതാണ്.
ഇഗ്നോ സര്‍വകലാശാല തുടങ്ങിയത് കുറഞ്ഞ ചെലവില്‍ സാധാരണക്കാരണ് പഠന സഹായം ലഭ്യമാക്കാനാണ്. ഇനി മുതല്‍ സോണി എറിക്സന്‍റെ സഹായത്തോടെ രാജ്യത്ത് എവിടെയും ഇഗ്നോ സേവനം നല്‍കാന്‍ സാധിക്കും. തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ഇതിന്‍റെ പ്രയോചനം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഇഗ്നോ വൈസ് ചാന്‍സലര്‍ വി എന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു.
ഇഗ്നോയുമായുള്ള കരാര്‍ സോണി എറിക്സണ് മികച്ച നേട്ടമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ടെലികോം മേഖലയില്‍ കുതിച്ചുക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ സോണി എറിക്സണ് വിദൂര വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.