തൊഴില്‍ നല്‍കുന്നതിലും ഗൂഗിള്‍ ഒന്നാമന്‍

ന്യൂയോര്‍ക്ക്, ചൊവ്വ, 3 നവംബര്‍ 2009( 16:36 IST )
വിവര സാങ്കേതിക ലോകത്ത് അത്ഭുതമായി മാറിയ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ തൊഴില്‍ നല്‍കുന്നതിലും ഒന്നാം സ്ഥാനത്തെത്തി. ലോകത്ത് ഏറ്റവും മികച്ച തൊഴില്‍ദാദാവായി ഗൂഗിള്‍ മാറി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗവേഷണ സേവനം നല്‍കുന്ന യൂനിവേര്‍സമാണ് പുതിയ സര്‍വെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
തൊഴില്‍ നല്‍കുന്നതില്‍ തൊട്ടു പിന്നാലെ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റുമുണ്ട്. സര്‍വെയില്‍ പങ്കെടുത്ത പന്ത്രണ്ട് വിദ്യാര്‍ഥികളില്‍ പതിനൊന്ന് പേരും ഗൂഗിള്‍ കമ്പനിയില്‍ ജോലി ചെയ്യാന്‍ താത്‌പര്യപ്പെടുന്നവരാണ്. സര്‍വെയില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ 120,000 കുട്ടികള്‍ ഗൂഗിളിനൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. യു എസ്, ജപ്പാന്‍, ചൈന, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, റഷ്യ, കാനഡ, ഇന്ത്യ, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ എഞ്ചിനീയറിംഗ്, ബിസിനസ് മേഖലയിലെ വിദ്യാര്‍ഥികളാണ് സര്‍വെയില്‍ പങ്കെടുത്തത്.
ബിസിനസ്, എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതില്‍ ഗൂഗിള്‍ മികച്ച സഹായമാണ് നകുന്നത്. ലോകത്തെ മികച്ച അമ്പത് ബിസിനസ്, എന്‍ജിനീയറിംഗ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗൂഗിളിന്‍റെ പേരും പെരുമയും വര്‍ധിച്ചു. ഇതോടെ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്‍ജിനീയറിംഗ് ബിരുദധാരികള്‍ തൊഴില്‍ തേടുന്നതിനായി രണ്ടാമതായി തെരഞ്ഞെടുക്കുന്നത് മൊക്രോസോഫ്റ്റാണ്. എന്നാല്‍, ബിസിനസ് വിദ്യാര്‍ഥികള്‍ മൈക്രോസോഫ്റ്റിന് നല്‍കുന്നത് മൂന്നാം സ്ഥാനമാണ്. സാമ്പത്തിക സേവന രംഗത്തെ പ്രമുഖ കമ്പനികളായ ഗോള്‍ഡ്മാന്‍ സാച്ച് ഗ്രൂപ്പ്, ഏണ്‍സ്റ്റ് ആന്‍ഡ് യംഗ്, പ്രോക്ടര്‍ ആന്‍ഡ് ഗംബിള്‍, ജെപി മോര്‍ഗന്‍, കെ പി എം ജി, മക്കിന്‍സി ആന്‍ഡ് കമ്പനി, ഡിലോയിറ്റ് എന്നിവരാണ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്.
അതേസമയം, ആഗോള തൊഴില്‍ മേഖലയില്‍ പരിചയസമ്പന്നരായ തൊഴിലാളികളുടെ കുറവ് വിവിധ കമ്പനികളെ ഗണ്യമായി ബാധിക്കുന്നുണ്ടെന്നും യൂനിവേര്‍സം സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഐ ടി മേഖലയെ 2010 വര്‍ഷത്തില്‍ 500,000 മികച്ച ഐടി എഞ്ചിനീയര്‍മാരുടെ കുറവ് ബാധിക്കുമെന്നാണ് നാസ്കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.