ന്യൂയോര്‍ക്ക്, തിങ്കള്‍, 2 നവംബര്‍ 2009( 15:37 IST )
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ചിരിക്കാനും രസിക്കാനും ഇതാ അവസരം വന്നിരിക്കുന്നു. ജനപ്രിയ മാര്‍വല്‍ കോമിക്സ് ഇനി മുതല്‍ ആപ്പിളിന്‍റെ ജനപ്രിയ സ്മാര്‍ട്ട് ഫോണായ ഐഫോണിലും ലഭിക്കും. പ്രത്യേക ആപ്ലിക്കേഷന്‍റെ സഹായത്തോടെയാണ് ഇത് ലഭ്യമാക്കുന്നത്. വായനാക്കാരുടെ ജനപ്രിയ മാര്‍വല്‍ കോമിക്സുകളായ അസ്ട്രോനൈസിംഗ് എക്സ് -മെന്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നിവയെല്ലാം ഇനി മുതല്‍ ഐഫോണില്‍ ലഭിക്കുമെന്ന് കോമിക്സോളജി അറിയിച്ചു.
കോമിക്സുകളായ അസ്ട്രോനൈസിംഗ് എക്സ്-മെന്‍, ക്യാപ്റ്റന്‍ അമേരിക്ക, മാര്‍വെല്‍ സൊംബീസ്, എക്സ്-23, എക്സ് മെന്‍: എയ്ജ് ഓഫ് അപൊകാലിപ്സ് എന്നിവയെല്ലാം ഏറെ പ്രസിദ്ധി നേടിയ കോമിക്സുകളാണ്. ഡ്രീം-ടീം നിര്‍മ്മാതാക്കളായ ജോസ് വെഡൊണ്‍, ജോണ്‍ കസാഡെ എന്നിവരാണ് ഐഫോണില്‍ ഈ സേവനം സാധ്യമാക്കുന്നത്. പുതിയ കോമിക്സായ എക്സ്-മെന്‍ ഐഫോണില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സാങ്കേതിക വിവരങ്ങളും ഇവരാണ് നല്‍കുന്നത്.
കോമിക്സ് നിര്‍മ്മാണ മേഖലയിലെ പ്രമുഖ ഗ്രൂപ്പായ മാര്‍വെല്‍ 71 കോമിക്സുകളുടെ പരമ്പര തന്നെ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, മാര്‍വെല്‍ പുറത്തിറക്കുന്ന പുതിയ കോമിക്സുകളും ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് യഥാസമയം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മാര്‍വെല്‍ കോമിക്സ് സേവനം നിലവില്‍ അമേരിക്കയിലെ ഐഫോണ്‍ വരിക്കാര്‍ക്ക് മാത്രമെ ലഭിക്കൂ.