ബാംഗ്ലൂര്‍, തിങ്കള്‍, 2 നവംബര്‍ 2009( 14:25 IST )
രാജ്യത്തെ മൊബൈല്‍ ടെലികോം മേഖലയിലെ താരീഫ് മത്സരം തുടരുകയാണ്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡാഫോണും സെക്കന്‍ഡ് പള്‍സിലേക്ക് മാറി കഴിഞ്ഞു. നേരത്തെ ടാറ്റാ ഇന്‍ഡികോമിന്‍റെ ഡോകോമോയും, എയര്‍സെല്ലും, എയര്‍ ടെല്ലും സെക്കന്‍ഡ് പള്‍സിലേക്ക് മാറിയിരുന്നു.
വോഡാഫോന്‍റെ ജി എസ് എം ഉപഭോക്താക്കള്‍ക്കാണ് സെക്കന്‍ഡിന് ഒരു പൈസ നിരക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം വോഡാഫോണില്‍ നിന്ന് വോഡാഫോണിലേക്ക് വിളിക്കുന്ന എസ് ടി ഡി, ലോക്കല്‍ കാളുകള്‍ക്ക് മിനുറ്റിന് ഒരു പൈസ നല്‍കിയാല്‍ മതിയാകും. അതേസമയം മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള വിളികള്‍ക്ക് സെക്കന്‍ഡിന് 1.2 പൈസ നല്‍കേണ്ടി വരും.
ഈ നിയന്ത്രണങ്ങള്‍ക്കെല്ലാം പുറമെ വോഡാഫോണ്‍ തെരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളില്‍ മാത്രമെ ഈ ഓഫര്‍ ലഭിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ആന്ദ്ര പ്രദേശ്, ചെന്നൈ മെട്രോ, ഗുജറാത്ത്, കര്‍ണാടക, കേരള, മഹാരാഷ്ട്ര, ഗോവ, മുംബൈ മെട്രോ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ മാത്രമാണ് സെക്കന്‍ഡ് പള്‍സ് സേവനം ലഭിക്കുക.