ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഫാള്‍ ഔട്ട് ത്രീ ഗെയിമിന് അവാര്‍ഡ് (Fallout 3 crowned 'game of year')
Feedback Print Bookmark and Share
 
ഈ വര്‍ഷത്തെ മികച്ച ഗെയിമായി ‘ഫാള്‍ ഔട്ട് ത്രീ’ തെരഞ്ഞെടുക്കപ്പെട്ടു. ഗെയിമിങ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ അവാര്‍ഡായ ഗോള്‍ഡന്‍ ജോയ്സ്റ്റിക്സാണ് ഫാള്‍ ഔട്ട് ത്രീ നേടിയിരിക്കുന്നത്. ബ്രിട്ടനിലെ 1.2 ദശലക്ഷം ഗെയിംസ് താത്പര്യക്കാര്‍ വിവിധ വിഭാഗങ്ങളിലായി വോട്ട് ചെയ്താണ് ഫാള്‍ഔട്ട് ത്രീ ഗെയിമിനെ തെരഞ്ഞെടുത്തത്.

ഈ വര്‍ഷത്തെ മികച്ച കുടുംബ ഗെയിമായി ‘ലിറ്റില്‍ബിഗ് പ്ലാനെറ്റ്’ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, മത്സരത്തില്‍ കൂടുതല്‍ അവാര്‍ഡുകള്‍ നേടിയത് ഡ്യൂട്ടി ഫ്രാഞ്ചൈസിയാണ്. ഡ്യൂട്ടി ഫ്രാഞ്ചൈസി മൂന്ന് അവാര്‍ഡുകളാണ് നേടിയത്. ഏറ്റവും ജനപ്രിയ ഗെയിമായ കാള്‍ ഓഫ് ഡ്യൂട്ടിയും അവാര്‍ഡ് നേടിയിട്ടുണ്ട്. പതിനഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ വീഡിയോ ഗെയിം അവാര്‍ഡെന്ന ബഹുമതി ലഭിച്ച ഗോള്‍ഡന്‍ ജോയ്സ്റ്റിക്സ് അവാര്‍ഡ് ഗിന്നസ് ബുക്കില്‍ ഇടം നേടിയെന്നതും ശ്രദ്ധേയമാണ്. 27 വര്‍ഷത്തിലേക്ക് കടന്ന അവാര്‍ഡ് വിതരണത്തിന് ബ്രിട്ടീഷുക്കാര്‍ വന്‍ പ്രാധാന്യമാണ് നല്‍കുന്നത്.

കാള്‍ ഓഫ് ഡ്യൂട്ടിയും ഗിത്താര്‍ ഹീറോയുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ആക്ടിവിഷന്‍ ബ്ലിസാര്‍ഡ് പബ്ലിഷര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഗെയിം കളിക്കാനായി ബ്രിട്ടീഷുകാര്‍ 2.7 ബില്യന്‍ പൌണ്ട് ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍