ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » വേഗതയുടെ ലോകത്ത് ഒര്‍ക്കുട്ടിന് പുതുമുഖം (Google offers faster, easier Orkut)
Feedback Print Bookmark and Share
 
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഒര്‍ക്കുട്ട് പുതുക്കി പണിതു. വേഗതയ്ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച പുതിയ ഒര്‍ക്കുട്ട് പതിപ്പ് ഉപയോഗ വഴികളും ലളിതമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ വെബ് ടൂള്‍ കിറ്റിന്‍റെ എല്ലാ സേവനങ്ങളും ഉള്‍പ്പെടുത്തിയാണ് ഒര്‍ക്കുട്ടിന്‍റെ പുത്തന്‍ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഫീച്ചറുകളും ലളിതമായ സാങ്കേതിക സഹായങ്ങളും ഒര്‍ക്കുട്ടിനെ കൂടുതല്‍ ജനപ്രിയമാക്കുമെന്നാണ് കരുതുന്നത്.

സുഹൃത്തുക്കളെ സ്വയമെ കണ്ടെത്താന്‍ കഴിവുള്ള ഒര്‍ക്കുട്ട് ടി എമ്മില്‍ ഗൂഗിള്‍ ടാള്‍കിന്‍റെ സഹായത്തോടെ വീഡിയോ ചാറ്റ് സേവനവും ലഭ്യമാണ്. വളരെ വേഗത്തില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനാകുന്ന ഒര്‍ക്കുട്ട് ടി എമ്മില്‍ ചിത്രങ്ങളും വീഡിയോകളും പ്രവര്‍ത്തിക്കാനും ഉപയോഗിക്കാനും ആവശ്യമായ നിരവധി സാങ്കേതികള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഒര്‍ക്കുട്ട് പൂമുഖ പേജില്‍ ഉപയോക്താക്കള്‍ക്ക് മാറ്റങ്ങള്‍ക്ക് വിധേയമാക്കാം. ഉള്ളടക്ക ബൊക്സുകളുടെ നിറം മാറ്റല്‍, പ്രാധാന്യം നല്‍കേണ്ട പ്രൊഫൈലുകള്‍ എടുത്ത് കാണിക്കല്‍ എല്ലാം ഒര്‍ക്കുട്ട് ടി എമ്മിലുണ്ട്. അതേസമയം, പുതിയ ഒര്‍ക്കുട്ട് കിട്ടണമെങ്കില്‍ മറ്റുള്ളവര്‍ ഇന്‍‌വൈറ്റ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുത്ത അല്പം ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഒര്‍ക്കുട്ട് ടി എം പതിപ്പ് നല്‍കിയിട്ടുള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍