ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകളുമായി എറിക്സണ്‍ (Sony Ericsson launches 3 smartphones)
Feedback Print Bookmark and Share
 
സെല്‍ഫോണ്‍ നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സോണി എറിക്സണ്‍ മൂന്നു പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. സാറ്റിയോ, ഐനോ, യാരി എന്നീ സെറ്റുകളാണ് പുതുതായി ഇറക്കിയതെന്ന് സോണി എറിക്സന്‍ മൊബൈല്‍ ഇന്ത്യയുടെ പ്രസിഡന്‍റ് അനില്‍ സേതി അറിയിച്ചു.

സെല്‍ഫോണ്‍ വിപണി സജീവമാക്കുന്നതിന്‍റെ ഭാഗമായി അടുത്ത രണ്ട - മൂന്ന് വര്‍ഷങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സോണി എറിക്സന്‍റെ ത്രീജി സേവനം വിപുലമാക്കാന്‍ പദ്ധതിയുണ്ടെന്നും കൂടുതല്‍ സാങ്കേതികതകള്‍ക്ക് തുടക്കം കുറിയ്ക്കുമെന്നും കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

മ്യൂസിക്, ഇമേജിംഗ്, ഗെയിമിംഗ് ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തിലാണ് സോണി എറിക്സണ്‍ കൂ‍ടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതില്‍ നിന്ന് വിഭിന്നമായി വിനോദ പരിപാടികളും ഉള്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി. 3.5 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള സാറ്റിയോക്ക് 35,950 രൂപയാണ് വില.

പ്ലേ സ്റ്റേഷന്‍ ത്രീയുടെ സേവനം ലഭ്യമാകുന്ന ഐനോ സെറ്റില്‍ വീഡിയോ, ടെലിവിഷന്‍ പരിപാടികള്‍ ലഭിക്കും. എട്ട് മെഗാപിക്സല്‍ ക്യാമറയുള്ള ഐനോയുടെ വില 28,950 രൂപയാണ്. അഞ്ച് മെഗാപിക്സല്‍ ക്യാമറയും ഗെയിം സേവനങ്ങളും ലഭ്യമായ യാരി സെറ്റിന് 16,950 രൂപയാണ് വില.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍