ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » പഠിക്കാനും പഠിപ്പിക്കാനും സ്കൂള്‍ വിക്കി (School wiki getting ready for launch)
Feedback Print Bookmark and Share
 
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികളെ സഹായിക്കാനായി ഐ ടി അറ്റ് സ്കൂളിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ വിക്കി തുടങ്ങി. നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുമായി സാദൃശ്യമുള്ള സ്കൂള്‍ വിക്കി സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുക. ‘സ്കൂള്‍വിക്കി’ കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പ്രവര്‍ത്തനം തുടങ്ങുക.

അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം തുടങ്ങി വിവരങ്ങള്‍ സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികളുടെ ലേഖനങ്ങള്‍, പഠന, പരീക്ഷണ, നിരീക്ഷണ വിവരങ്ങള്‍ എല്ലാം വിക്കി സ്കൂളില്‍ ചേര്‍ക്കാനാകും. അതേസമയം, വിക്കിപിഡിയ പോലെ ലേഖനങ്ങള്‍ തിരുത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കുന്നതാണ്.

സംസ്ഥാനത്തെ 1.6 ദശലക്ഷം കൂട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ സി ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നതായിരിക്കും വിക്കി സ്കൂള്‍. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്‍റെ നോഡല്‍ ഏജന്‍സിയായി വിക്കി സ്കൂള്‍ പ്രവര്‍ത്തിക്കുന്നതാണ്.

സ്‌കൂള്‍ വിക്കി തയ്യാറാക്കാന്‍ ഉപയോഗിച്ചത് വിക്കിമീഡിയ ഫൗണ്ടേഷന്‍ തയ്യാറാക്കിയ വിക്കിമീഡിയ സോഫ്റ്റ്‌വേറാണ്. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ നന്ദിത വിശ്വവും സരസ്വതിയും വരച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വിക്കി സ്കൂളിന്‍റെ പൂമുഖ പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

അതേസമയം, അടുത്ത വര്‍ഷം ആദ്യത്തോടെ സ്‌കൂള്‍ വിക്കിയുടെ ആദ്യഭാഗം പൂര്‍ത്തീകരിക്കാനാകുമെന്ന് ഐ ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. പദ്ധതി നിലവില്‍ വരുന്നതോടെ നെറ്റില്‍ മലയാളത്തിലെ ഏറ്റവും വലിയ വിവരശേഖരമായി സ്‌കൂള്‍വിക്കി മാറുമെന്നാണ് കരുതുന്നത്.

സ്‌കൂള്‍വിക്കിയുടെ പൂമുഖ പേജില്‍ ഓരോ ജില്ലയ്ക്കും പ്രത്യേകം ലിങ്ക് നല്‍കിയിട്ടുണ്ട്. ഇവയില്‍ മൂവായിരത്തോളം സ്‌കൂളുകളെ ഉള്‍പ്പെടുത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. വിക്കിസ്കൂളില്‍ മലയാളം ടൈപ്പുചെയ്യാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് ലേഖനങ്ങളും വിവരങ്ങളും ചേര്‍ക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍