ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഐഫോണ്‍ ആപ്ലിക്കേഷനുമായി നാസയും (New from NASA, an iPhone application)
Feedback Print Bookmark and Share
 
അമേരിക്കയുടെ സ്പേസ് ഏജന്‍സിയായ നാ‍സയും ഐഫോണ്‍ ആപ്ലിക്കേഷനുമായി രംഗത്ത്. ആപ്പിളിന്‍റെ ജനപ്രിയ ഉല്‍പ്പന്നമായ ഐഫോണില്‍ നാസയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനം സൌജന്യമായി ഉപയോഗിക്കാനാകും. ഐഫോണിന് പുറമെ ഐപോഡ് ടച്ചിലും ഈ സേവനം ഉപയോഗപ്പെടുത്താനാകും.

നാസയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോര്‍ വഴി ലഭ്യമാകും. നാസ പുറത്തു വിടുന്ന വിവരങ്ങള്‍, വീഡിയോകള്‍, ചിത്രങ്ങള്‍, വാര്‍ത്തകള്‍ എല്ലാം ആപ്ലിക്കേഷന്‍റെ സഹായത്തോടെ തത്സമയം ലഭ്യമാക്കാനാകുമെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി. നാസയ്ക്ക് വേണ്ടി കാലിഫോര്‍ണിയയിലെ അമേഷ് റിസര്‍ച്ച് സെന്‍ററിലെ ന്യൂ മീഡിയ ടീം ആണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

തങ്ങളുടെ വാര്‍ത്തകളും വിവരങ്ങളും നിമിഷങ്ങള്‍ക്കകം ഐഫോണ്‍, ഐപോഡ് ഉപഭോക്താ‍ക്കളില്‍ എത്തിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അമേഷ് റിസര്‍ച്ച് സെന്‍റര്‍ വക്താവ് ഗരെ മാര്‍ട്ടിന്‍ പറഞ്ഞു. വളരെ ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന നാസ ആപ്ലിക്കേഷന്‍ വഴി സ്പേസിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്തമായൊരു ധാരണ ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍