ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » മ്യൂസിക്: മൈസ്പേസുമായി എംഎസ്എന്‍ ചര്‍ച്ചയ്ക്ക് (MSN in music talks with MySpace: AllThingsD)
Feedback Print Bookmark and Share
 
ജനപ്രിയ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റായ മൈസ്പേസുമായി മൈക്രോസോഫ്റ്റ് എം എസ് എന്‍ ചര്‍ച്ച നടത്തുന്നു. മൈസ്പേസിലെ മ്യൂസിക് സംബന്ധിച്ചാണ് ചര്‍ച്ച നടക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ വിവിധ പോര്‍ട്ടലുകളില്‍ മൈസ്പേസ് മ്യൂസിക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ചര്‍ച്ച നടത്തുന്നത്.

മൈക്രോസോഫ്റ്റിന്‍റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇത്തരമൊരു ചര്‍ച്ച നടന്നതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഇപ്പോള്‍ പ്രാഥമിക ചര്‍ച്ച മാത്രമാണ് നടന്നിരിക്കുന്നതെന്നും സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും എം എസ് എന്‍ വ്യക്തമാക്കി.

കരാര്‍ നിലവില്‍ വരുന്നതോടെ മൈസ്പേസിലെ മ്യൂസികുമായി ബന്ധപ്പെട്ടുള്ള ഉള്ളടക്കങ്ങള്‍ എം എസ് എനു ഉപയോഗിക്കാനാകും. സോഷ്യല്‍ നെറ്റ്വര്‍ക്ക് വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്കിന് മൈക്രോസോഫ്റ്റ്-മൈസ്പേസ് കരാര്‍ ഭീഷണിയാകുമെന്നാണ് കരുതുന്നത്.

എം എസ് എന്‍ മ്യൂസിക് എന്ന പേരില്‍ മൈക്രോസോഫ്റ്റിന് സ്വന്തമായി മ്യൂസിക് സൈറ്റുണ്ട്. എന്നാല്‍, ഉള്ളടക്കം കുറവായതിനാല്‍ മറ്റു മ്യൂസിക് സൈറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എം എസ് എന്‍ മ്യൂസികിന് ഹിറ്റ് കുറവാണ്. പ്രമുഖ മ്യൂസിക് സൈറ്റായ മൈസ്പേസ് മ്യൂസിക് എ ഒ എല്‍ മ്യൂസികിനേക്കാളും ഹിറ്റ്സില്‍ ഏറെ മുന്നിലാണ്. എ ഒ എല്ലിനു ഏകദേശം 27.4 ദശലക്ഷം സ്ഥിരം സന്ദര്‍ശകരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍