ലോസ്ഏഞ്ചല്‍സ്, ബുധന്‍, 28 ഒക്ടോബര്‍ 2009( 16:34 IST )
ജനപ്രിയ സ്മാര്‍ട്ട് ഫോണായ ഐഫോണിലും ഐപോഡ് ടച്ചിലും ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകളുമായി വാള്‍ട്ട് ഡിസ്നി രംഗത്ത്. സൌജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഡിസ്നിയുടെ സേവനങ്ങള്‍ ലഭ്യമാകും.
പെട്ടെന്ന് വളര്‍ന്ന് കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി സജീവമാക്കുന്നതിലൂടെ ഡിസ്നിക്ക് വന്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. ഇതിനാലാണ് ആപ്പിളിന്‍റെ ജനപ്രിയ സെറ്റായ ക്ലിക്ക്2ലൈഫ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡിസ്നി ഡോട്ട് കോം വെബ്സൈറ്റിലെ ചിത്രങ്ങളും ഉള്ളടക്കങ്ങളും ലഭ്യമാകും ആപ്ലിക്കേഷന്‍റെ സഹായത്തോടെ ലഭ്യമാകും.
കൌമാര പ്രായക്കാരുടെ ഇഷ്ടയിടമാണ് ഡിസ്നിയുടെ വെബ്സൈറ്റ്. ഇതിനാല്‍ തന്നെ ഡിസ്നിയുടെ പുതിയ ചിത്രങ്ങളെ കുറിച്ചറിയാന്‍ മൊബൈല്‍ ലോകത്ത് ഡിസ്നി ആപ്ലിക്കേഷനുകള്‍ അത്യാവശ്യമാണെന്ന് ഡിസ്നി ഡോട്ട് കോം വക്താവ് ജാസണ്‍ ഡേവിസ് പറഞ്ഞു. ആഗോളതലത്തില്‍ ഐഫോണും ഐപോഡും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്.
ഡിസ്നി ഡോറ്റ് കോം സൈറ്റിന് ഓരോ മാസവും 31 ദശലക്ഷം സ്ഥിരം സന്ദര്‍ശകരുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിനോദപരമായ മൊബൈല്‍ വെബ്സൈറ്റുകളില്‍ ഒന്നാം സ്ഥാനത്താണ് ഡിസ്നി ഡോട്ട് കോം.