ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » സോഷ്യല്‍ സെര്‍ച്ചുമായി ഗൂഗിള്‍ (Google starts testing social search)
Feedback Print Bookmark and Share
 
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍റെ ഏറ്റവും പുതിയ സേവനത്തിന് തുടക്കമായി. സോഷ്യല്‍ സെര്‍ച്ച് എന്ന സേവനം ഗൂഗിളിന്‍റെ ലാബ് സൈറ്റില്‍ പരീക്ഷണത്തിനായി പുറത്തിറക്കി കഴിഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ട്വിറ്ററുമായി ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വരുന്ന തത്സമയ വിവരങ്ങള്‍ ഉപയോക്താക്കളിലെത്തിക്കാന്‍ ലക്‍ഷ്യമിട്ടാണ് ഗൂഗിള്‍ സോഷ്യല്‍ സെര്‍ച്ച് തുടങ്ങിയതെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. ഗൂഗില്‍ സോഷ്യല്‍ സെര്‍ച്ചില്‍ പ്രൊഫൈലുണ്ടാക്കി സെര്‍ച്ചിംഗ് നടത്തി ആവശ്യമായ സോഷ്യല്‍ നെറ്റ്വര്‍കുകളിലെ ലിങ്കുകള്‍ ശേഖരിച്ചു വയ്ക്കാനും സാധിക്കും. ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലെ വിവരങ്ങളെല്ലാം തുടക്കത്തില്‍ ലഭ്യമാകും.

അതേസമയം, സോഷ്യല്‍ സെര്‍ച്ചില്‍ സ്വകാര്യ ഡാറ്റകള്‍ ലഭിക്കില്ല. സോഷ്യല്‍ സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ മാത്രമെ സെര്‍ച്ചിംഗില്‍ വരൂവെന്നും ഗൂഗിള്‍ വ്യക്തമാക്കി. സെര്‍ച്ച് എഞ്ചിന്‍ വിപണി സജീവമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ഗൂഗിളും മൈക്രോസോഫ്റ്റും ട്വിറ്റര്‍, ഫേസ്ബുക്കുമായി ധാരണയിലെത്തിയത്. മൈക്രോസോഫ്റ്റിന്‍റെ ബിംങ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സെര്‍ച്ചിംഗ് കഴിഞ്ഞ ആഴ്ച തന്നെ തുടങ്ങിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍