നേപ്പാളിലെ വീട്ടമ്മയായ ദീപാ ശ്രീക്ക് ലാപ്ടോപ് ജ്യോതിഷനെ പൂര്‍ണ വിശ്വാസമാണ്. ജ്യോതിഷന്‍ പറയുന്നതെല്ലാം ജീവിതത്തില്‍ സംഭവിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. നേപ്പാളിലെ ജനപ്രിയ ടെലിവിഷന്‍ ജ്യോതിഷനായ ബസുദേവ് കൃഷ്ണ ശാസ്ത്രിയെ അറിയാത്തവരായി ആരുമില്ലെന്ന് തന്നെ പറയാം.
2008 ജനുവരി മുതല്‍ തുടങ്ങിയ തത്സമയ ജ്യോതിഷ പ്രോഗ്രാമിലൂടെ ഇദ്ദേഹം നേപ്പാളിലെ സെലിബ്രിറ്റി താരമായി കഴിഞ്ഞു. പ്രത്യേക സോഫ്റ്റ്വയറിന്‍റെ സഹായത്തോടെയാണ് ഇദ്ദേഹം ഭാവി, ഭൂതം പറയുന്നത്. ജ്യോതിഷന്‍ പറയുന്നത് എല്ലാഴ്പ്പോഴും ശരിയാണെന്നാണ് മിക്കവരും പറയുന്നത്. ഇതിലൂടെ ഭാവി ജീവിതത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ കഴിയുന്നുമെന്നും മുപ്പത്തിയൊമ്പതുകാരിയായ ജോഷി പറയുന്നു.
മുപ്പത്തിനാലുകാരനായ ശാസ്ത്രി തന്നെ പ്രത്യേകം രൂപകല്‍പന ചെയ്തതാണ് സോഫ്റ്റ്വയര്‍. നക്ഷത്രം, നാള്‍, സ്ഥലം, ജനനതീയതി എന്നിവയെല്ലാം ചോദിച്ച് മനസ്സിലാക്കിയാണ് സോഫ്റ്റ്വയരിന്‍റെ സഹായത്തോടെ ഭാവി പ്രവചിക്കുന്നത്. സഹായത്തിനായി അദ്ദേഹത്തിന്‍റെ ഭാര്യയുമുണ്ടാകും.
തുടക്കത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ പ്രക്ഷേപണം ചെയ്തിരുന്ന പ്രോഗ്രാം ജനപ്രിയമായതോടെ ദിവസത്തിലാക്കി. കന്തിപൂര്‍ ടെലിവിഷനാണ് ഭാവിപ്രവചന പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ഞൂറ് കാളുകളെങ്കിലും ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ആധുനിക ലോകത്ത് ഭാവിപ്രവചിക്കാന്‍ സാങ്കേതിക സഹായം അത്യാവശ്യമാണ്. പഴയ വിവരങ്ങള്‍ക്ക് സാങ്കേതികതയുടെ സഹായത്തോടെ വ്യക്തത നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ പ്രോഗ്രാമിന് പുറമെ അദ്ദേഹം വെബ്സൈറ്റ് സേവനവും കൂടി തുടങ്ങിയിട്ടുണ്ട്.