സാന്‍ഫ്രാന്‍സിസ്കോ, ശനി, 24 ഒക്ടോബര്‍ 2009( 17:08 IST )
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്‍റെ ഹോംപേജ് ഫീഡ് നവീകരിക്കുന്നു. ന്യൂസ് ഫീഡ് സംവിധാനങ്ങളും നവീകരിക്കുന്നുണ്ട്. തത്സമയ വാര്‍ത്തകളും സംഭവങ്ങളും യഥാസമയം ഫേസ്ബുക്കിന്‍റെ ഹോം പേജിലെത്തിക്കാന്‍ കൂടുതല്‍ സംവിധാനമൊരുക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
ഉപയോക്താക്കാളെ പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ എല്ലാം ഫേസ്ബുക്ക് നടപ്പിലാക്കും. വാര്‍ത്തകളും റിയല്‍ ടൈം സ്ട്രീമിംഗുകളും അംഗങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കാന്‍ ഫേസ്ബുക്ക് വിവിധ സംവിധാനങ്ങളാണ് ഒരുക്കുന്നതെന്നും കമ്പനിയുടെ സാങ്കേതിക വിഭാഗം മേധാവി ബ്ലോഗിലൂടെ അറിയിച്ചു.
ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാര്‍ത്തകളും അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുമാണ് ന്യൂസ് ഫീഡിലും ലൈവ് സ്ട്രീമിലും പ്രസിദ്ധീകരിക്കുക. ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ എല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവസരമുണ്ടായിരിക്കും. പുതിയ ഹോം പേജ് മികച്ച അനുഭവമാണ് അംഗങ്ങള്‍ക്ക് നല്‍കുകയെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.