ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » പേറ്റന്‍റ്: ആപ്പിളിനെതിരെ കേസുമായി നോകിയ (Nokia Files Patent Lawsuit Against Apple)
Feedback Print Bookmark and Share
 
സെല്‍ഫോണ്‍ വിപണിയിലെ മുന്‍‌നിര കമ്പനികളായ നോകിയയും ആപ്പിളും നിയമയുദ്ധത്തിലേക്ക്. നോകിയയുടെ സ്വന്തം പേരിലുള്ള നിരവധി സാങ്കേതിക പേറ്റന്‍റുകള്‍ ആപ്പിളിന്‍റെ ഐഫോണ്‍ ഉപയോഗിക്കുന്നതായാണ് പരാതി. നോകിയയുടെ പത്തോളം പേറ്റന്‍റുകളാണ് അനുവാദമില്ലാതെ ഐഫോണ്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ സ്പീച്ച് കോഡിംഗ്, സെക്യൂരിറ്റി, വയര്‍ലെസ് ഡാറ്റാ ട്രാന്‍സ്മിഷന്‍ എന്നീ സാങ്കേതിക വിദ്യകള്‍ ഐഫോണ്‍ തുടക്കം മുതലെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നാണ് നോകിയയുടെ വാദം.

നിലവില്‍ നാല്പതോളം മൊബൈല്‍ കമ്പനികള്‍ നോകിയയുടെ ടെക്നോളജികള്‍ അനുവാദത്തോടെ പണം കൊടുത്ത് ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ആപ്പിള്‍ ഇത്തരമൊരു രീതി പിന്തുടരുന്നത്. അതേസമയം, നോകിയയുടെ ഇത്തരമൊരു ആരോപണത്തിനെതിരെ ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. നോകിയയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 45 ശതമാനം ഓഹരികളുണ്ട്.

ഇരുപത് വര്‍ഷമായി നോകിയ 90 ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കിയാണ് ഇത്തരം സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തത്. എന്നാല്‍, നോകിയ ഇത്രയും കാലം എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. 2007 ല്‍ ഐ ഫോണ്‍ പുറത്തിറങ്ങിയതു മുതല്‍ ഈ സേവനങ്ങള്‍ എല്ലാം ആപ്പിള്‍ ഉപയോഗിക്കുന്നതായി നോകിയ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍