ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » വിസ്റ്റയ്ക്ക് വിട; ഇനി വിന്‍ഡോസ്7ന്‍റെ കാലം (Microsoft Windows 7 Launched)
Feedback Print Bookmark and Share
 
ഏറെ കത്തിരിപ്പിന് ശേഷം വിവരസാങ്കേതിക ലോകത്തെ ഏറ്റവും പുതിയ ഉല്‍പ്പന്നം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍റെ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ വിന്‍ഡോസ്‌ 7നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇതോടെ പഴയ പതിപ്പായ വിസ്റ്റയുടെ കാലം കഴിഞ്ഞെന്ന് പറയാം.

സാങ്കേതിക ലോകത്തെ പുരോഗതിക്കൊപ്പം നീങ്ങാന്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമാണ്. ഇത്തരമൊരു ആവശ്യകത മുന്നില്‍ കണ്ടുക്കൊണ്ടാണ് മികവാര്‍ന്ന സാങ്കേതികവിദ്യ, ജീവിതശൈലി, വ്യാപാരാവശ്യങ്ങള്‍ തുടങ്ങീ നിരവധി വിഷയങ്ങള്‍ സമന്വയിപ്പിച്ച് വിന്‍ഡോസ്‌ 7 പുറത്തിറക്കിയിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ്‌ അറിയിച്ചു.

സാധാരണക്കാരായ കമ്പ്യൂട്ടര്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ ലക്‍ഷ്യമിട്ടുള്ളതാണ് വിന്‍ഡോസ്7. ലളിതമായി കണക്റ്റ്‌ ചെയ്യുന്നതിനും, സുഖകരമായ ബ്രൗസിങ്ങും വിന്‍ഡോസ് 7 ലഭ്യമാക്കുന്നുണ്ട്. എയ്‌റോ ഷേക്ക്‌, പീക്ക്‌, സ്‌നാപ്‌, ജമ്പ്‌ ലിസ്റ്റ്‌സ്‌ എന്നിവയ്ക്ക് പുറമെ ആധുനിക രീതിയില്‍ രൂപകല്‍‌പന ചെയ്ത വിന്‍ഡോസ്‌ ടാസ്ക്ബാറും ശ്രദ്ധേയമാണ്.

മൈക്രോസോഫ്റ്റ് 2006 ലാണ് വിസ്റ്റ പുറത്തിറക്കിയത്. എന്നാല്‍, വിസ്റ്റയ്ക്ക് വിപണിയില്‍ കാര്യമായ പ്രതികരണമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. വിസ്റ്റയുടെ പോരായ്മകള്‍ മനസ്സിലാക്കിയാണ് വിന്‍ഡോസ്‌-7 ന്‍റെ ബീറ്റാ പതിപ്പ്‌ കഴിഞ്ഞവര്‍ഷം വിതരണം ചെയ്‌തു തുടങ്ങിയത്. പിന്നിട് ബീറ്റാ പതിപ്പില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ട് വിന്‍ഡോസ്‌-7 ന്‍റെ സമ്പൂര്‍ണ പതിപ്പ്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍