ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » സെര്‍ച്ചിംഗ്: ട്വിറ്ററുമായി മൈക്രോസോഫ്റ്റ്, ഗൂഗിള്‍ ധാരണ (Microsoft, Google seal Twitter search deals)
Feedback Print Bookmark and Share
 
തത്സമയ സന്ദേശങ്ങളും(ട്വീറ്റ്സ്) അപ്‌ഡേഷനുകളും സെര്‍ച്ച് എഞ്ചിനില്‍ കൊണ്ടുവരുന്നതിനായി ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളും സോഫ്റ്റ്വയര്‍ മേധാവി മൈക്രോസോഫ്റ്റും ട്വിറ്ററുമായി ധാരണയിലെത്തി. സെര്‍ച്ച് എഞ്ചിന്‍ വിപണി ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സാങ്കേതിക ലോകത്തെ നിലവിലെ ട്രന്‍ഡായ ട്വിറ്ററുമൊത്ത് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു കമ്പനികളും തീരുമാനിച്ചത്.

അഞ്ചു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ മൈക്രോസോഫ്റ്റിന്‍റെ സെര്‍ച്ച് എഞ്ചിനായ ബിംങ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ നിന്ന് വന്‍ മത്സരമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ് കഴിഞ്ഞ ബുധനാഴ്ചയാണ് കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയത്. ഇതോടെ ട്വിറ്ററില്‍ ഹോസ്റ്റ് ചെയ്യുന്ന ട്വീറ്റ്സ് യഥാസമയം ഇരുസെര്‍ച്ച് എഞ്ചിനുകളിലും നിമിഷങ്ങള്‍ക്കകം എത്തും.

കഴിഞ്ഞ ദിവസം സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന വെബ് 2.0 കോണ്‍ഫ്രന്‍സിലാണ് ട്വിറ്ററുമായുള്ള കറാര്‍ സംബന്ധിച്ച് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്. ഇതിനു തൊട്ടുപിറകെ കറാര്‍ സംബന്ധിച്ച പ്രഖ്യാപനം ഗൂഗിളും നടത്തുകയായിരുന്നു. ഗൂഗിളിന്‍റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് കരാര്‍ വിവരം അറിയിച്ചത്.

അതേസമയം, ഇരുകമ്പനികളും കരാറിന്‍റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററിന് പുറമെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കുമായും മൈക്രോസോഫ്റ്റ് ധാരണയിലെത്തിയിട്ടുണ്ട്. കേവലം മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ ട്വിറ്റര്‍ ആഗോള മേഖലയില്‍ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ, സിനിമ, സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരെല്ലാം ട്വിറ്ററില്‍ സ്ഥാനം നേടി കഴിഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍