ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » മ്യൂസിക് സേവനവുമായി ഗൂഗിള്‍ (Google to enable music searches)
Feedback Print Bookmark and Share
 
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ മ്യൂസിക് സേവനം ഒക്ടോബര്‍ 28ന് പ്രവര്‍ത്തനം തുടങ്ങും. ഉപഭോക്താക്കള്‍ക്ക് മ്യൂസിക് വാങ്ങാനും ഡൌണ്‍ലോഡ് ചെയ്യാനുള്ള സേവനങ്ങള്‍ ഗൂഗിള്‍ മ്യൂസിക് സെര്‍ച്ച് എഞ്ചിന്‍ പേജിലുണ്ടാകുമെന്നാണ് കരുതുന്നത്. വിവിധ മ്യൂസിക് നിര്‍മ്മാതാക്കളുമായും മ്യൂസിക് സൈറ്റുകളുമായും യോജിച്ച് പ്രവര്‍ത്തിച്ചാണ് ഗൂഗിള്‍ ഈ സേവനം ലഭ്യമാക്കുന്നത്.

മ്യൂസിക് സെര്‍ച്ച് എഞ്ചിന്‍ പേജില്‍ മ്യൂസിസിയന്‍മാരുടെയും ബ്രാന്‍ഡുകളുടെയും ചിത്രങ്ങളുണ്ടാകും. ഈ പേജില്‍ നിന്ന് മ്യൂസിക് ലിറിക്സ്, വീഡിയോ, സോംഗ്സ് പ്രിവ്യൂ, മ്യൂസിക് ന്യൂസ് എന്നിവയിലേക്ക് ലിങ്കും നല്‍കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മ്യൂസിക് സെര്‍ച്ചിംഗില്‍ മികച്ച സേവനം നല്‍കി കൂടുതല്‍ നെറ്റ് ഉപയോക്താക്കളെ ആകര്‍ഷിപ്പിക്കാനാണ് ഗൂഗിള്‍ ലക്‍ഷ്യമുടുന്നത്.

ഗൂഗിളിന് പുറമെ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കും മ്യൂസിക് വില്‍പ്പനയുമായി രംഗത്തെത്തിയിട്ടുണ്ട്. മ്യൂസികിന് പുറമെ മറ്റു വിര്‍ച്വല്‍ ഉല്‍പ്പന്നങ്ങള്‍ വെബ്സൈറ്റ് വഴി വില്‍ക്കാനും ഫേസ്ബുക്ക് പദ്ധതിയുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ലാഭത്തില്‍ മികച്ച നേട്ടം കൈവരിക്കുക എന്ന ലക്‍ഷ്യവുമായാണ് പുതിയ പദ്ധതി തുടങ്ങുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍