ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » സണ്‍ 3000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു (Sun cutting 3,000 jobs, blames Oracle takeover delay)
Feedback Print Bookmark and Share
 
കമ്പ്യൂട്ടര്‍ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സണ്‍ മൈക്രോസിസ്റ്റംസ് അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ 3000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. സോഫ്റ്റ്വയര്‍ നിര്‍മ്മാണ കമ്പനിയായ ഒറാക്കിള്‍ സണ്‍ മൈക്രോസിസ്റ്റംസിനെ ഏറ്റെടുക്കുന്നത് വൈകിയതിനെ തുടര്‍ന്നാണിത്.

ഒറാക്കിളുമായുള്ള ഏറ്റെടുക്കല്‍ നടപടി വൈകിയ സാഹചര്യത്തില്‍ കമ്പനിയുടെ നിലനില്‍പ്പിന് തൊഴിലുകള്‍ വെട്ടിക്കുറയ്ക്കേണ്ടത് നിര്‍ബന്ധമായിരിക്കയാണ്. തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ ബോര്‍ഡ് ഡയറക്ടേഴ്സ് ശരിവച്ചതായും സണ്‍ മേധാവികള്‍ വ്യക്തമാക്കി.

കാലിഫോര്‍ണിയയിലെ സാന്ത ക്ലാറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സണ്‍ മൈക്രോസിസ്റ്റംസിന് ആഗോളതലത്തില്‍ മൊത്തം 33,500 തൊഴിലാളികളാണുള്ളത്. സണ്‍ മൈക്രോസിസ്റ്റത്തിന്‍റെ ജനപ്രിയ കമ്പ്യൂട്ടര്‍ ഭാഷയായ ജാവ കൈമാറുന്നത് സംബന്ധിച്ച് യു എസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ജസ്റ്റീസ് കഴിഞ്ഞ ഓഗസ്റ്റില്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ നിയമ വിഭാഗത്തിന്‍റെ അനുവാദം ലഭിച്ചിട്ടില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ സെര്‍വര്‍ നിര്‍മ്മിക്കുന്നതില്‍ സണ്‍ നാലാം സ്ഥാനത്താണ്. അതേസമയം, ഐ ബി എമ്മിന്‍റെ വിപണി മുന്നേറ്റത്തില്‍ സണ്‍ തകര്‍ച്ച നേരിട്ടുക്കൊണ്ടിരിക്കുകയാണ്. 7.4 ബില്യന്‍ അമേരിക്കന്‍ ഡോളറിനാണ് സണ്‍ മൈക്രോസ്റ്റംസ് കമ്പനിയെ ഒറാക്കിള്‍ വാങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റ്വയര്‍ നിര്‍മ്മാതാക്കളാണ് ഒറാക്കിള്‍.

സണ്‍‌മൈക്രോസിസ്റ്റംസിന്‍റെ ജാവാ സോഫ്റ്റ്വയര്‍ ലൈസന്‍സിംഗ് സംബന്ധിച്ചായിരുന്നു അമേരിക്കന്‍ അധികൃതര്‍ക്ക് അറിയേണ്ടിയിരുന്നത്. കമ്പനി വില്‍ക്കുന്നതോടെ ജാവയും ഒറാക്കിളിന്‍റെ ഭാഗമായേക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷ കൂടിയാണ് ജാവ. ഗോള്‍ഡണ്‍ ഗേറ്റിന്‍റെ കീഴില്‍ ബാങ്ക് ഓഫ് അമേരിക്കയടക്കം ചുരുങ്ങിയത് അഞ്ഞൂറോളം ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സണ്‍ മൈക്രോസിസ്റ്റംസ് ഒറാക്കിളിന്‍റെ ഭാഗമാകുന്നതോടെ സെര്‍വര്‍ വിപണിയിലെ പ്രമുഖ കമ്പനികളായ ഐ ബി എമ്മിനും എച്ച് പിക്കും വന്‍ ഭീഷണിയാകുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. 1982ല്‍ പ്രവര്‍ത്തനം തുടങ്ങിയ സണ്‍ മൈക്രോസിസ്റ്റംസ് അമേരിക്കയിലെ സിലിക്കന്‍ വാലിയിലെ സാന്‍റ ക്ലാര എന്ന സ്ഥലം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 2009 ഏപ്രില്‍ 20നാണ് സണ്‍‌മൈക്രോസിസ്റ്റംസ് കമ്പനിയെ ഏറ്റെടുക്കാനായി ഒറാക്കിള്‍ മുന്നോട്ടു വന്നത്.

അതേസമയം, ഒറാക്കിളിന് ഗോള്‍ഡണ്‍ ഗെറ്റ് സോഫ്റ്റ്വയര്‍ കമ്പനി വാങ്ങാനും പദ്ധതിയുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒറാക്കിള്‍ ഡസണ്‍ കണക്കിന് കമ്പനികളാണ് സ്വന്തമാക്കിയത്. ഇതിനായി 35 ബില്യന്‍ ഡോളര്‍ ചെലവഴിച്ചെന്നാണ് കണക്ക്. അതേസമയം, ഇത്തരം ചെറിയ കമ്പനികള്‍ വാങ്ങുന്നതിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും ഒറാക്കിള്‍ വെളിപ്പെടുത്താറില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ വാങ്ങാനായി ഒറാക്കിള്‍ 1.2 ഡോളര്‍ ചെലവാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍