1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത
  6. വീഡിയോ ഗെയിം വില്‍പ്പനയില്‍ വര്‍ധന

U.S. video game sales up 1 pc in Se | വീഡിയോ ഗെയിം വില്‍പ്പനയില്‍ വര്‍ധന

യുഎസ്
അമേരിക്കയില്‍ വീഡിയോ ഗെയിം വില്‍പ്പനയില്‍ ഒരു ശതമാനത്തിന്‍റെ നേരിയ വര്‍ധന രേഖപ്പെടുത്തി. സോണി പ്ലേസ്റ്റേഷന്‍ മൂന്നിന്‍റെ വില കുറച്ചതിനെ തുടര്‍ന്നാണ് ഗെയിം വില്‍പ്പന വര്‍ധിച്ചതെന്നാണ് കരുതുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഗെയിം ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരാണ് സോണി കോര്‍പ്പറേഷന്‍.

പ്ലേ സ്റ്റേഷന്‍ മൂന്നിന് പുറമെ നിന്‍റെന്‍റോയുടെ വൈ എന്നിവയും വില്‍പ്പനയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്‍ പി ഡിയുടെ റിപ്പോര്‍ട്ട് പ്രകാരം മൈക്രോസോഫ്റ്റിന്‍റെ എക്സ് ബൊക്സ് 360 വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ്. പ്ലേസ്റ്റേഷന്‍റെ വില കുറച്ചിട്ടില്ലെങ്കില്‍ വില്‍പ്പനയില്‍ മുന്നേറാന്‍ സാധ്യക്കില്ലായിരുന്നു എന്ന് കമ്പനി വക്താവ് എഡ്‌വാര്‍ഡ് വൂ അഭിപ്രായപ്പെട്ടു. പി എസ് ത്രീയുടെ വില 200 ഡോളറായി കുറച്ചിരുന്നു.

യു എസ് ഗെയിം ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ആറു ശതമാനം ഇടിഞ്ഞിരിക്കയാണ്. എന്നാല്‍, സോഫ്റ്റ്‌വയര്‍ വില്‍പ്പന അഞ്ചു ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഗെയിംസ് വിപണിയിലെ മൊത്തം വളര്‍ച്ച ഒരു ശതമാനം വര്‍ധിച്ച് 1.28 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

നിന്‍റെന്‍റോസിന്‍റെ ‘വൈ’ യുടെ വിലയും കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസത്തേതിനാക്കാള്‍ ഈ മാസം വില്‍പ്പനയില്‍ 67 ശതമാനത്തിന്‍റെ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.
About Writer
WEBDUNIA