സ്പെയ്സ് ഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്ന് വനസംരക്ഷണ പദ്ധതികളെ സഹായിക്കാന്‍ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള വനസംരക്ഷണ പദ്ധതികളെ സഹായിക്കാനാണ് ഗൂഗിള്‍ ലക്‍ഷ്യമുടുന്നതെന്ന് ആഗോള ഭൌമനിരീക്ഷണ സംഘം അറിയിച്ചു.
മനുഷ്യ കടന്നുക്കയറ്റങ്ങളെ തുടര്‍ന്ന് ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങീ രാജ്യങ്ങളിലെ വനങ്ങള്‍ നശിച്ചുക്കൊണ്ടിരിക്കുന്നു. ഇവിടങ്ങളിലെ ഗ്രീന്‍ഹൌസ് സംവിധാനം തകര്‍ന്നുക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് പദ്ധതി ലക്‍ഷ്യമിടുന്നത്. സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ സാങ്കേതികതയില്‍ മുന്നില്‍ നില്‍ക്കുന്ന ഗൂഗിളിന്‍റെ സേവനം വനസംരക്ഷണ പദ്ധതിക്ക് ലഭ്യമാക്കും.
ഗൂഗിളിന് പുറമെ ഗ്രൂപ്പ് ഓണ്‍ എര്‍ത്ത് ഒബ്‌സര്‍വേഷന്‍സ്, നാസ എന്നീ ഏജന്‍സികളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ വനപ്രദേശങ്ങള്‍ കണ്ടെത്തി സംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യും. യു എന്‍ കാലാവസ്ഥാ ഉടമ്പടിയില്‍ 190 രാജ്യങ്ങളാണ് അംഗത്വമെടുത്തിരിക്കുന്നത്. ഈ രാജ്യങ്ങളെല്ലാം പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കും.
അമേരിക്കയിലെ നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ സ്പേസ് ഏജന്‍സി, ജര്‍മ്മനി, ഇറ്റലി, ഇന്ത്യ, ബ്രസീല്‍ എന്നിവര്‍ പദ്ധതിയോട് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഏഴു രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ഓസ്ട്രേലിയ, ബ്രസീല്‍, കാമറൂണ്‍, ഗയാന, ഇന്തോനേഷ്യ, മെക്സികോ, താന്‍സാനിയ എന്നീ രാജ്യങ്ങളുടെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പദ്ധതിയ്ക്കായി ഗൂഗിള്‍ തയ്യാറാക്കി കഴിഞ്ഞു.