ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഓണ്‍ലൈന്‍ തട്ടിപ്പ് ഇ-ബിസിനസിന് ഭീഷണിയാകുന്നു (Online fraud a threat to e-business)
Feedback Print Bookmark and Share
 
വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇ-ബിസിനസിന് ഭീഷണിയാകുന്നു. വ്യക്തി വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ഡാറ്റകള്‍ എന്നിവ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സൈബര്‍ ക്രൈമിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിവസവും വര്‍ധിക്കുന്നു.

ഒന്‍റാരിയോയിലെ മാക്മാസ്റ്റര്‍ സര്‍വകലാശാലയിലെ സൂസന്‍ സ്പ്രോള്‍, നോം ആര്‍ചറും ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തട്ടിപ്പ് കച്ചവടങ്ങള്‍ നടത്തിയാണ് ഇവര്‍ വിലപ്പെട്ട വിവരങ്ങള്‍ സ്വന്തമാക്കുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ നടത്തിയ യുഗോവ് സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍. രാജ്യത്തെ 76 ശതമാനം നെറ്റ് ഉപയോക്താക്കള്‍ക്കും ഫിഷിംഗ് ആക്രമണത്തെ കുറിച്ച് ചെറിയ വിവരം പോലുമില്ലെന്നാണ് സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഫിഷിംഗ് ആക്രമണം വലിയൊരു വെല്ലുവിളിയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് കമ്പനിയായ ഐ എം ആര്‍ ജി വക്താവ് മക്സെല്ലന്‍ഡ് പറഞ്ഞു. ഇത്തരം ഫിഷിംഗ് ആക്രമണം വര്‍ധിക്കുന്നതിലൂടെ ഓണ്‍ലൈണ്‍ കച്ചവടങ്ങളെ ബാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ സോഫ്റ്റ്വയര്‍ കമ്പനികളും ഇന്‍റര്‍നെറ്റ് ബ്രൌസര്‍ കമ്പനികളും യോജിച്ച് വികസിപ്പിച്ചെടുക്കുന്ന എസ് എസ് എല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനങ്ങള്‍ പോലും ഫിഷിംഗ് ആക്രമിക്കപ്പെടുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍