ബ്ലാക്ബെറി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കാളായ റിസര്‍ച്ച് ഇന്‍ മോഷന്‍(റിം) പുതിയ ടച്ച് സ്ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നു. ആപ്പിള്‍ ഐഫോണിന് ശക്തമായ ഭീഷണി സൃഷ്ടിക്കുക എന്ന ലക്‍ഷ്യവുമായാണ് റിം പുതിയ ടച്ച് സ്ക്രീന്‍ സെറ്റിറക്കുന്നത്.
'സ്റ്റോം രണ്ട്' എന്ന് പേരിട്ടിരിക്കുന്ന സെറ്റ് വന്‍ പ്രതീക്ഷകളുമായാണ് വിപണിയിലിറക്കുന്നതെന്ന് റിം വക്താവ് ജിം ബല്‍സിലി പറഞ്ഞു. മള്‍ട്ടി ടച്ച് സംവിധാനവും ഇറങ്ങുന്ന സെറ്റില്‍ ടൈപ്പ് ചെയ്യാന്‍ വളരെ സുഖകരമായിരിക്കും. ടൈപിംഗിന് പ്രാധാന്യം നല്‍കിയാണ് ടച്ച് സ്ക്രീന്‍ സെറ്റ് വിപണിയിലിറക്കുന്നത്.
നെക്സ്റ്റ് ജനറേഷന്‍ നെറ്റ്വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കിയ സെറ്റില്‍ വൈഫൈ സംവിധാനങ്ങളും മറ്റു ബ്ലാക്ക് ബെറി സേവനങ്ങളും ലഭ്യമായിരിക്കും. അതേസമയം, പുതിയ സെറ്റ് എന്ന് പുറത്തിറങ്ങുമെന്നോ, എത്ര വിലവരുമെന്നോ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണുമായി വന്‍ മത്സരത്തിലാണ് ബ്ലാക്ക് ബെറി. ഐഫോണ്‍ ലോകത്തിലെ വിവിധ ടെലികോം സേവനദാതാക്കളുമായി യോജിച്ച് പ്രവര്‍ത്തിച്ചാണ് വിപണനം നടത്തുന്നത്. മൊബൈല്‍ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തുന്ന ഐഫോണ്‍ ചൈനയില്‍ പോലും വിപണി സജീവമാക്കി കഴിഞ്ഞു.