ഇന്ത്യയില്‍ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ വിപ്ലവം
മുംബൈ, വ്യാഴം, 15 ഒക്ടോബര്‍ 2009( 18:02 IST )
PRO
PRO
രാജ്യത്ത് ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന് പ്രിയമേറുന്നു. വീടുകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക ഉല്‍പ്പന്നങ്ങളില്‍ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന് രണ്ടാം സ്ഥാനമാണ്. എന്‍ ഡി എസിന് വേണ്ടി മീഡിയ പാര്‍ട്ണേഴ്സ് ഏഷ്യയാണ് പുതിയ സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്തെ ടെലിവിഷന്‍ വിപണിയില്‍ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡിംഗ് സാങ്കേതികതയില്‍ ടാറ്റാ സകൈ, ഹാത്‌വേ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡി വി ആര്‍ ഒരിക്കല്‍ ഉപയോഗിച്ചവര്‍ക്ക് പിന്നീട് ഒരിക്കലും ഒഴിവാക്കാനാകില്ലെന്നാണ് സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മൊബൈഫോണ്‍(94%) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വീടുകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക ഉല്‍പ്പന്നം ഡി വി ആര്‍ ആണ്.
ടെലിവിഷന്‍ കാണാനായി സര്‍വെയില്‍ പങ്കെടുത്ത 88 ശതമാനം പേരും ഉപയോഗിക്കുന്നത് ഡി വി ആര്‍ ആണ്. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഡി വി ആറിന്‍റെ സാങ്കേതിക സേവനം പൂര്‍ണമായും ആസ്വദിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ഇവരില്‍ 64 ശതമാനം പേരും കൂടുതല്‍ ആസ്വദകരമായ പരിപാടികള്‍ കാണാന്‍ ഡി വി ആര്‍ ആണ് ഉപയോഗിക്കുന്നത്.
കുടുംബ ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഡി വി ആര്‍ സഹായിക്കുന്നുണ്ടെന്നും സര്‍വെ കണ്ടെത്തി. ഉപയോക്താവിന് ഇഷ്ടപ്പെട്ടത് എന്തും ശേഖരിച്ച് വച്ച് എപ്പോഴും കാണാന്‍ സാധിക്കുന്ന ഈ സേവനത്തിന് ഡിജിറ്റല്‍ സമൂഹത്തില്‍ വന്‍ പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട തത്സമയ പ്രോഗ്രാമുകള്‍ ആവശ്യാനുസരണം നിര്‍ത്തിവയ്ക്കാനും റെക്കോര്‍ഡ് ചെയ്ത് കാണാനുമൊക്കെ സാധിക്കും.
ഇഷ്ടപ്പെട്ട എല്ലാ സീരിയലുകളും പ്രോഗ്രാമുകളും റെക്കോര്‍ഡ് ചെയ്ത് വീണ്ടും കാണാന്‍ സാധിക്കുന്നതിനാല്‍ കുടുംബത്തിലും ദമ്പതികള്‍ക്കിടയിലും ചാനല്‍ തെരഞ്ഞെടുക്കുമ്പോള്‍ തര്‍ക്കങ്ങള്‍ക്ക് ഇടവരുന്നില്ലെന്നും സര്‍വെ കണ്ടെത്തി. പ്രോഗ്രാമുകള്‍ക്ക് ഇടയില്‍ ഭക്ഷണം കഴിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും സമയം കണ്ടെത്താനും സാധിക്കുന്നു.
എന്തായാലും, സാങ്കേതിക ലോകത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഡി വി ആര്‍ സാങ്കേതിക വിദ്യ രാജ്യത്തെ ഓരോ വീടുകളിലെയും ഇഷ്ട ഉപകരണമായി മാറുമെന്ന് കരുതാം.