ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » എസ്എംഎസ്: ട്വിറ്ററുമായി ഭാരതി എയര്‍ടെല്ലിനു ധാരണ (Indian Provider Launches Twitter by SMS)
Feedback Print Bookmark and Share
 
രാജ്യത്തെ മുന്‍‌നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലുമായി ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ യോജിച്ച് പ്രവര്‍ത്തിക്കും. ട്വീറ്റ്സ് സന്ദേശങ്ങള്‍ ആവശ്യപ്പെട്ട വരിക്കാര്‍ക്ക് എസ് എം എസ് വഴി എത്തിച്ചു നല്‍കാനാണ് എയര്‍ടെല്ലുമായി ട്വിറ്റര്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നത്.

സാധാരണ നിരക്കില്‍ ട്വിറ്റര്‍ സന്ദേശങ്ങള്‍ അയക്കാനും സൌജന്യമായി സന്ദേശങ്ങള്‍ സ്വീകരിക്കാനും എയര്‍ടെല്‍ ബന്ധം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ നിരവധി ജനങ്ങള്‍ക്ക് ഇതിന്‍റെ സേവനം ലഭ്യമാക്കാനാകും. ട്വിറ്ററിന്‍റെ എസ് എം എസ് സേവനം യു എസ്, കാനഡ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ലഭ്യമാണെന്ന് ട്വിറ്റര്‍ അറിയിച്ചു.

ട്വിറ്ററുമായുള്ള ഈ ബന്ധം നാലു മാസത്തിന് രാജ്യത്തെ മറ്റു ടെലികോം സേവനദാദാക്കള്‍ക്കും ലഭ്യമാകുമെന്ന് ഭാരതി എയര്‍ ടെല്‍ പറഞ്ഞു. ട്വിറ്റര്‍ എസ് എം എസ് വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് ഭാരതി എയര്‍ടെല്‍ ഈ സേവനം തുടങ്ങിയിരിക്കുന്നത്.

മൊബൈല്‍ വഴിയുള്ള ട്വിറ്റര്‍ ഉപയോഗം ഇന്ത്യയില്‍ വന്‍ പ്രചാരത്തിലെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ടെലികോം മേഖലയില്‍ വന്‍ മുന്നേറ്റമാണ് നടക്കുന്നത്. നേരത്തെ രാജ്യത്തെ മൊബൈലുകളില്‍ നെറ്റ് സേവനം കുറവായിരുന്നെങ്കില്‍ ഇന്ന് ഒട്ടു മിക്ക സെറ്റുകളിലും ഇന്‍റര്‍നെറ്റ് ലഭ്യമാണ്. ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര എസ് എം എസ് സേവനത്തിനായി പ്രത്യേകം പദ്ധതിക്ക് തുടക്കമിട്ടിരുന്നു. സൌജന്യമായി നല്‍കിയിരുന്ന ഈ സേവനം പിന്നീട് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി നിര്‍ത്തുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍