ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഐഫോണില്‍ അഡോബ് ഫോട്ടോഷോപ്പുമെത്തി (iPhone Users get Photoshop.com App)
Feedback Print Bookmark and Share
 
അഡോബ് ഫോട്ടോഷോപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ഐഫോണിലും ഐപോഡ് ടച്ചിലുമെത്തി. ഐഫോണിന്‍റെ ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിച്ച് ഫോട്ടോകള്‍ എഡിസ്റ്റ് ചെയ്യാനും ഓണ്‍ലൈന്‍ വഴി പങ്കുവയ്ക്കാനും സാധിക്കുന്നതാണ് ഫോട്ടോഷോപ്പ് ഡോട്ട് കോം ആപ്ലിക്കേഷന്‍.

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഫോട്ടോഷോപ്പ് ഡൊട്ട് കോമില്‍ അംഗത്വമെടുക്കാം. ഫോട്ടോകള്‍ ശേഖരിച്ച വയ്ക്കാനായി രണ്ട് ജി ബിയുടെ സേവനവും നല്‍കുന്നുണ്ട്. ആപ്പിളിന്‍റെ ഐട്യൂണ്‍സില്‍ നിന്ന് സൌജന്യമായി ഡോണ്‍ലോഡ് ചെയ്യാവുന്നതാണ് ഈ ആപ്ലിക്കേസന്‍. ഫോട്ടോഷോപ്പ് ഡോട്ട് കോമില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ചുരുങ്ങിയത് 1500 ഫോട്ടോകള്‍ ശേഖരിച്ചു വയ്ക്കനാകും.

ഐഫോണില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍ ലഭ്യമാണെങ്കിലും അഡോബ് ഉല്‍പ്പന്നങ്ങള്‍ ഐഫോണില്‍ എത്തിയിരുന്നില്ല. അടിസ്ഥാന എഡിറ്റിംഗ് ടൂളുകളാ‍യ ക്രോപ്, റൊട്ടറേറ്റ്, ഫ്ലിപ് എന്നിവയും കളര്‍ സെറ്റിംഗ്, ഫില്‍ട്ടര്‍ എന്നിവയുടെ സേവനങ്ങളും ലഭ്യമാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍