കാലിഫോര്‍ണിയ, തിങ്കള്‍, 12 ഒക്ടോബര്‍ 2009( 16:21 IST )
ട്വിറ്ററില്‍ ഇനി മുതല്‍ വീഡിയോ ട്വീറ്റിംഗ് സേവനവും ലഭ്യമാകും. അവരവരുടെ പ്രൊഫൈലുകളുടെ വീഡിയോ ക്ലിപുകള്‍ ട്വിറ്ററിലൂടെ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നതായിരിക്കും ഈ സേവനം.
തത്സമയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനത്തെ കുറിച്ച് ട്വിറ്റര്‍ സാങ്കേതിക വിദഗ്ധര്‍ ആലോചിച്ചുക്കൊണ്ടിര്‍ക്കുകയാണ്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്, തുടങ്ങിയവ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം വീഡിയോ ട്വിറ്ററിലെത്തിക്കുന്ന സംവിധാനമാണ് പദ്ധതിയിടുന്നത്. നിലവില്‍ 140 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാന്‍ മാത്രമെ സാധിക്കൂ.
വീഡിയോ ട്വീറ്റിംഗ് വരുന്നതോടെ ലക്ഷക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഇതിന്‍റെ സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. കുഞ്ഞന്‍ സന്ദേശങ്ങള്‍ക്കൊപ്പം റിയല്‍ ടൈം വീഡിയോകളും സുഹൃത്തുക്കളിലെത്തിക്കാം. ട്വീറ്റിംഗില്‍ കുതിച്ചുക്കൊണ്ടിരിക്കുന്ന ട്വിറ്ററില്‍ പ്രമുഖരുടെ സാന്നിധ്യമാണ് ശ്രദ്ധേയമാക്കുന്നത്.
ബ്രിട്ടീഷുകാരാണ് ട്വീറ്റിംഗില്‍ മുന്നിട്ടുനില്‍ക്കുന്നത്. സ്റ്റീഫന്‍ ഫ്രൈ, സാറാ ബ്രൌണ്‍ എന്നിവരാണ് ബ്രിട്ടണിലെ മുഖ്യ ട്വിറ്റര്‍ അംഗങ്ങള്‍. ഫ്രൈയെ ഏകദേശം 810,000 പേര്‍ പിന്തുടരുന്നുണ്ടെന്നാണ് കണക്ക്. സാറാ ബ്രൌണിനെ പിന്തുടരുന്നത് 840,000 പേരാണ്.