ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ ജി-മെയില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രിയ ഇമെയില്‍ സേവനമായി ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ഇ-മെയില്‍ ഉപയോക്തക്കാളുടെ എണ്ണത്തില്‍ യാഹുവാണ് രണ്ടാം സ്ഥാനത്ത്. ഓണ്‍ലൈന്‍ സേവനങ്ങളുടെ സ്ഥിതിവിവരങ്ങളും വിശകലനവും പ്രസിദ്ധീകരിക്കുന്ന വിസിസെന്‍സാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിസിസെന്‍സിന്‍റെ സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം ജി-മെയിലിന് രാജ്യത്ത് 1.8 കോടി അംഗങ്ങളുണ്ടെന്നാണ് കണക്ക്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള യാഹു മെയിലിന് 1.68 കോടി അംഗങ്ങളും ഉണ്ട്. നേരത്തെ യാഹൂ മെയില്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. വിവിധ സേവനങ്ങള്‍ക്ക് ജി-മെയില്‍ ഐഡി ഉപയോഗിക്കാമെന്ന വാഗ്ദാനമാണ് ജി-മെയിലിനെ ഒന്നാമതെത്തിച്ചത്.
ഇതിനെല്ലാം പുറമെ, ജി-മെയില്‍ വഴിയുള്ള സന്ദേശങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ സെപറ്റംബറില്‍ മുന്‍മാസത്തേക്കാള്‍ ജി-മെയില്‍ സന്ദേശങ്ങളില്‍ മൂന്നു ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍, തൊട്ടു താഴെയുള്ള മെയില്‍ സേവനക്കാര്‍ക്ക് ഇതേകാലയളവില്‍ എട്ടു ശതമാനം ഇടിവ് നേരിട്ടു. എന്നാല്‍, എംഎസ്‌എന്‍ മെയില്‍ ഓഗസ്റ്റ് മുതല്‍ ഇതു വരെ എട്ടു ശതമാനം വര്‍ധന കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.