കാലിഫോര്‍ണിയ, ശനി, 10 ഒക്ടോബര്‍ 2009( 16:50 IST )
ഗൂഗിളിന്‍റെ ജനപ്രിയ നാവിഗേഷന്‍ സേവനമായ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കാനഡയിലെ തെരുവുകളും ഉള്‍പ്പെടുത്തി. തെരുവുകളുടെ ത്രിമാന ചിത്രങ്ങള്‍ പ്രത്യേക ക്യാമറ ഉപയോഗിച്ചാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ടോര്‍നാഡോ, കല്‍ഗരിം മോണ്ട്രിയാല്‍, ക്യുബെക് സിറ്റി, ഹാലിഫാക്സ്, സ്ക്വാമിസ്, വിസ്റ്റ്ലര്‍, ഒട്ടാവ് കിച്‌നര്‍, വാട്ടര്‍ ലൂ തുടങ്ങി പതിനൊന്ന് കനേഡിയന്‍ നഗരങ്ങളുടെ ചിത്രങ്ങളാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2.5 ഉയരത്തില്‍ വരെയുള്ള ഒരു പ്രദേശത്തിന്‍റെ സമ്പൂര്‍ണ കാഴ്ച നല്‍കുന്ന സ്ട്രീറ്റ് വ്യൂ സംവിധാനം 2007 മെയിലാണ് ഗൂഗിള്‍ തുടങ്ങിയത്. ഇന്നീ സേവനം കാനഡയ്ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം ലഭ്യമാണ്.
2007 മുതലാണ് കനേഡിയന്‍ നഗരങ്ങളുടെ സ്ട്രീറ്റ് വ്യൂ ചിത്രീകരണം തുടങ്ങിയത്. ഗൂഗിളിന്‍റെ കാമറാ കാര്‍ ഉപയോഗിച്ച് കാനഡയിലെ അമ്പതോളം നഗരങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ നഗരങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ ഉടന്‍ തന്നെ ലൈവില്‍ വരുമെന്നാണ് കരുതുന്നത്. സ്ട്രീറ്റ് വ്യൂവിനെതിരെ നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തെയും വ്യക്തി സ്വകാര്യതയെയും ഹനിക്കുന്നതാണ് പുതിയ സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍ എന്നാണ് പരാതി.