ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ലാറ്റിനമേരിക്കന്‍ ദിനപത്രം കിന്‍ഡിലില്‍ (Brazil launches Latin America's first daily on Kindle)
Feedback Print Bookmark and Share
 
ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ ദിനപത്രം ആമസോണ്‍ ഇ-റീഡറായ കിന്‍ഡിലിലെത്തി. ബ്രസീലിലെ ‘ഒ ഗ്ലോബോ’ ദിനപത്രമാണ് കിന്‍ഡിലിലെത്തിയിരിക്കുന്നത്. ആമസോണ്‍ വികസിപ്പിച്ചെടുത്ത കിന്‍ഡില്‍ ഉപകരണ സഹായത്തോടെ ഒ ഗ്ലോബോ പത്രം ഡൌണ്‍ലോഡ് ചെയ്ത് വായിക്കാനാകും.

ഈ ആഴ്ച തന്നെ കിന്‍ഡില്‍ ഇ-റീഡറിന്‍റെ അന്താരാഷ്ട്ര പതിപ്പ് പുറത്തിറക്കിയിരുന്നു. നിലവില്‍ നൂറോളം രാജ്യങ്ങളില്‍ ആമസോണ്‍ കിന്‍ഡില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍, മാഗസിനുകള്‍, പത്രങ്ങള്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്ത് ഡിജിറ്റല്‍ മീഡിയയുടെ സഹായത്തോടെ വായിക്കാന്‍ സഹായിക്കുന്നതാണ് കിന്‍ഡില്‍.

ഒ ഗ്ലോബോയുടെ പ്രിന്‍റ് പതിപ്പിന് മാസവരിയായി 15.90 അമേരിക്കന്‍ ഡോളറാണ് ഈടാക്കുന്നത്. എങ്കില്‍ ആമസോണ്‍ വഴി വായിക്കാന്‍ 99 സെന്‍റ് നല്‍കിയാല്‍ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍സ്യല്‍ ടൈംസ് എന്നിവയെ പോലെ കഴിഞ്ഞ ആഴ്ച മുതല്‍ ബ്രസീലിയന്‍ ദിനപത്രത്തിന്‍റെ കിന്‍ഡില്‍ പതിപ്പിന് പ്രചാരം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

വിവിധ കമ്പനികള്‍ ഇ-റീഡര്‍ ഇറക്കാന്‍ തുടങ്ങിയതോടെ കിന്‍ഡിലിന്‍റെ വില അടുത്തിടെ കുറച്ചിരുന്നു. വിലയില്‍ 17 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്. ആമസോണിനെ കൂടാതെ സോണി, മറ്റ് ചെറിയ കമ്പനികള്‍ എന്നിവ ഈ മേഖലയില്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍