ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » യൂട്യൂബിന് ദിവസം ഒരു ബില്യന്‍ ഹിറ്റ്സ് (One billion a day turn to YouTube)
Feedback Print Bookmark and Share
 
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിന് ദിവസം ഒരു ബില്യന്‍ ഹിറ്റ്സ്. യൂട്യൂബ് നിര്‍മ്മാതാവ് വീഡിയോ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യൂട്യൂബ് സൈറ്റ് നിര്‍മ്മാതാവ് ചാദ് ഹര്‍ലിയുടെ ബ്ലോഗിന്‍റെ (യൂട്യൂബ് ഗൂഗിളിന് കൈമാറിയതിന് ശേഷം) മൂന്നാം വാര്‍ഷികത്തിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗൂഗിള്‍ 2006 ലാണ് ജനപ്രിയ വീഡിയോ സൈറ്റ് 1.65 ബില്യന്‍ ഡോളറിന് സ്വന്തമാക്കിയത്.

യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന മ്യൂസിക് വീഡിയോകളുടെ നിര്‍മ്മാതാക്കള്‍ക്ക് റോയല്‍റ്റി നല്‍കാന്‍ ഈ വര്‍ഷം ആദ്യത്തില്‍ തീരുമാനമായിരുന്നു. ലോകത്തെ പ്രമുഖ മ്യൂസിക് കമ്പനികളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഇന്ന് യൂട്യൂബില്‍ ലഭ്യമാണ്. നേരത്തെ ബ്രിട്ടണിലെ മ്യൂസിക് നിര്‍മ്മാതാക്കളുമായി റോയല്‍റ്റി സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായിരുന്നു എങ്കിലും അടുത്തിടെ ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി മ്യൂസിക് വീഡിയോകള്‍ ബ്രിട്ടീഷ് യൂട്യൂബില്‍ തിരിച്ചെത്തി.

സ്റ്റീവ് ചെനും ജാവെദ് കരീമുമൊത്ത് ഹര്‍ലിയാണ് 2004 ആദ്യമായി ഇത്തരമൊരു സൈറ്റിന് തുടക്കം കുറിച്ചത്. സ്വന്തമായി ചെറിയൊരു വീഡിയോ ക്യാമറയും കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് കണക്‍ഷണും ഉണ്ടെങ്കില്‍ അവരവരുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും വീഡിയോയാക്കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാമെന്നായതോടെ യൂട്യൂബിന്‍റെ പ്രചാരം വര്‍ധിക്കുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍