ബാംഗ്ലൂര്‍, വ്യാഴം, 8 ഒക്ടോബര്‍ 2009( 19:05 IST )
PRO
PRO
രാജ്യത്തെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് വിപണി 2009 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ 100.9 മില്യണ്‍ യൂണിറ്റ് കവിഞ്ഞു. 6.7 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് സെല്‍ഫോണ്‍ വില്‍പനയിലുണ്ടായത്. 2008 ജൂണില്‍ അവസാനിച്ച വര്‍ഷം 94.6 മില്യണ്‍ യൂണിറ്റായിരുന്നു സെല്‍ഫോണ്‍ വിപണി.
സെല്‍ഫോണ്‍ വിപണിയുടെ പകുതിയിലധികവും കീഴടക്കിക്കൊണ്ട് നോകിയ തന്നെയാണ് ഒന്നാമത്. 56.8 ശതമാനമാണ് നോകിയയുടെ വിപണി പങ്കാളിത്തം. 7.7 ശതമാനവുമായി സാംസങും 5.4 ശതമാനവുമായി എല്‍ജിയുമാണ് നോകിയയ്ക്ക് പിറകില്‍. മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് സംരംഭമായ ഐഡിസി പുറത്തുവിട്ടതാണ് പുതിയ കണക്കുകള്‍.
2009 കലണ്ടര്‍ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയിലെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് വില്‍പനക്കാരുടെ എണ്ണം 26 ശതമാനം ഉയര്‍ന്നു. 2009 ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ ഉണ്ടായ മൊത്തം ഹാന്‍ഡ്സെറ്റ് വില്‍പനയില്‍ 6.3 ശതമാനവും ഇവരുടെ സംഭാവനയായിരുന്നു.
സ്മാര്‍ട്ട് ഫോണുകള്‍ ( ആപ്പിളിന്‍റെ ഐഫോണ്‍ 3ജി, ബ്ലാക്ബെറി സ്റ്റോം തുടങ്ങിയവ) വിപണിക്ക് പരിചയപ്പെടുത്തിയ വര്‍ഷം കൂടിയായിരുന്നു 2008-09. വിലയിലും മൂല്യത്തിലും ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ മൊബൈല്‍ നിര്‍മ്മാതാക്കള്‍ മല്‍സരിക്കുകയായിരുന്നു. സാംസെങിന്‍റെ മറൈന്‍, മൈക്രോമാക്സ് ഫോണ്‍ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ടു.