ന്യൂയോര്‍ക്ക്, ചൊവ്വ, 6 ഒക്ടോബര്‍ 2009( 14:20 IST )
കമ്പ്യൂട്ടറുകളില്‍ വീഡിയോ കാണാന്‍ ആവശ്യമായ പ്രധാന സങ്കേതിക വിദ്യകളില്‍ ഒന്നാമയ ഫ്ലാഷ് ഇനി മുതല്‍ മുന്‍നിര കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകും. ഓണ്‍ലൈന്‍ വീഡിയോകളില്‍ 75 ശതമാനവും പ്രവര്‍ത്തിക്കുന്നത് ഫ്ലാഷ് സോഫ്റ്റ്വയറിന്‍റെ സഹായത്തോടെയാണ്. ഓണ്‍ലൈന്‍ വീഡിയോ മേഖലയിലെ പ്രധാന സൈറ്റുകളായ ഗൂഗിള്‍ വീഡിയോ, യൂട്യൂബ് എന്നീ സൈറ്റുകളൊക്കെ ഫ്ലാഷ് സോഫ്റ്റ്വയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ സ്മാര്‍ട്ട്‌ഫോണുകളും നെറ്റ്ബുക്കുകളും ‘ലൈറ്റ്’ പതിപ്പാണ് വീഡിയോ കാണാനായി ഉപയോഗിച്ചിരുന്നത്. പുതിയ ഫ്ലാഷ് സോഫ്റ്റ്വയര്‍ എത്തുന്നതോടെ ഡെസ്ക്‍ടോപ് പിസികളിലെ പോലെ സ്മാര്‍ട്ട് ഫോണുകളിലും വീഡിയോ കാണാനാകും. 2010ല്‍ പുറത്തിറങ്ങുന്ന അഡോബിന്‍റെ പുതിയ ഫ്ലാഷ് ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമാകുമെന്നാണ് കരുതുന്നത്. അതേസമയം, ആപ്പിളിന്‍റെ ജനപ്രിയ സെറ്റായ ഐഫോണില്‍ അഡോബ് ഫ്ലാഷ് ഉപയോഗിക്കില്ല.
അഡോബിന്‍റെ കണക്കുകള്‍ പ്രകാരം 98 ശതമാനം കമ്പ്യൂട്ടറുകളിലും 75 ശതമാനം ഓണ്‍ലൈന്‍ വീഡിയോകളിലും ഫ്ലാഷ് സോഫ്റ്റ്വയര്‍ ഉപയോഗിക്കുന്നു. ബി ബി സി ഐപ്ലേയര്‍ പോലുള്ള പ്രമുഖ വീഡിയോ സേവനങ്ങള്‍ക്കും വീഡിയോ ഗെയിമിനും അഡോബ് ഫ്ലാഷ് ഉപയോഗിക്കുന്നു. എന്നാല്‍, ഫ്ലാഷിന്‍റെ പൂര്‍ണരൂപത്തിലുള്ള സോഫ്റ്റ്വയറാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭിക്കുകയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.