ഇന്ത്യയുടെ രാഷ്ട്രപിതാവ് മാഹാത്‌മാ ഗാന്ധിയെ സ്മരിക്കാന്‍ ഗൂഗിള്‍ പ്രത്യേക ലോഗോ പുറത്തിറക്കി. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനിലെ ഡൂഡില്‍ ലോഗോയ്ക്ക് ഇന്ന് ഗാന്ധിജിയുടെ മുഖചിത്രമാണ്. ഗാന്ധിജിയുടെ നൂറ്റിനാല്പതാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഗൂഗിള്‍ ലോഗോയിലെ ‘ജി’യുടെ സ്ഥാനത്ത് ഗാന്ധിജിയുടെ ചിത്രം നല്‍കിയിരിക്കുന്നു.
ഇതിന് മുമ്പ് മൈക്കല്‍ ജാക്സണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ലിയാനാര്‍ഡോ ഡാവിഞ്ചി എന്നിവരാണ് ഗൂഗിള്‍ ലോഗോയില്‍ സ്ഥാനം ലഭിച്ചിരിക്കുന്നത്. 1969ല്‍ അപ്പോളോ 11 ചന്ദ്രനില്‍ കാലുകുത്തിയതിന്‍റെ നാല്‍പതാം വാര്‍ഷികം പുതുക്കിയപ്പോഴും ഗൂഗിള്‍ ലോഗോ പുതുക്കിയിരുന്നു. ഡിസൈനര്‍ ഡെന്നിസ് ഹ്വാങ്ങാണ് ഗൂഗിള്‍ ഡൂഡിള്‍ രൂപകല്പന ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ലോഗോയുമാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ പൂമുഖം കണ്ടത്. ഗൂഗിള്‍ സെര്‍ച്ചിന്‍റെ പതിനൊന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഗൂഗിള്‍ ലോഗോയിലെ ‘എല്‍’ നു സമീപം മറ്റൊരു ‘എല്‍’ കൂടി സ്ഥാനം പിടിച്ചു. ഓരോ രാജ്യങ്ങളിലെയും പ്രധാനപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായും ലോഗോ പുറത്തിറക്കാറുണ്ട്.