ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » സൌജന്യ സുരക്ഷയുമായി മൈക്രോസോഫ്റ്റ് (Microsoft launches free security)
 
വിവരസാങ്കേതിക ലോകത്തെ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് കമ്പ്യൂട്ടര്‍ സുരക്ഷയ്ക്കായി പുതിയ സോഫ്റ്റ്വയര്‍ പുറത്തിറക്കി. സൌജന്യമായാണ് സോഫ്റ്റ്വയര്‍ നല്‍കുന്നത്. മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍‌സ് വെബ്സൈറ്റില്‍ നിന്ന് സുരക്ഷാ സോഫ്റ്റ്വയര്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാകും.

വൈറസ്, ട്രോജന്‍സ്, റൂറ്റ് കിറ്റ്സ്, സപൈവയര്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതായിരിക്കും പുതിയ സോഫ്റ്റ്വയറെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് ഇത് രണ്ടാം തവണയാണ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിക്കായി സോഫ്റ്റ്വയര്‍ പുറത്തിറക്കുന്നത്.

മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍‌സ് സോഫ്റ്റ്വയറിന്‍റെ ബീറ്റ പതിപ്പ് ആദ്യഘട്ടത്തില്‍ അമേരിക്ക, ചൈന, ബ്രസീല്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലാണ് ലഭ്യമാകുക. സെക്യൂരിറ്റി സോഫ്റ്റ്വര്‍ ആര്‍ക്കും ഉപയോഗിക്കാമെന്നും ഡൌണ്‍ലോഡിംഗില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മൈക്രോസ്ഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഭാഗമായിട്ടല്ല സുരക്ഷാ സോഫ്റ്റ്വയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗെറ്റ് സെയ്ഫ് ഓണ്‍ലൈന്‍ പ്രചാരത്തിന്‍റെ ഭാഗമായി ബ്രിട്ടണിലെ അമ്പത് ശതമാനം കമ്പ്യൂട്ടറുകളിലും അപ് ടു ഡേറ്റായ ആന്‍റി വൈറസ് സോഫ്റ്റ്വയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍