ലോകത്തിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ (നെറ്റിസണ്‍സ്) പകുതിയിലധികവും നെറ്റില്‍ പരതുന്നത് പൂര്‍വകാമുകിമാരുടെ സോഷ്യല്‍ വെബ്സൈറ്റുകളാണെന്ന് സര്‍വെ. നെറ്റിസണ്‍സില്‍ നാലില്‍ ഒരാള്‍ തങ്ങളുടെ ബാല്യകാല സുഹൃത്തുക്കളെയോ പൂര്‍വകാമുകിമാരെയോ ആണ് നെറ്റില്‍ തിരയുന്നത്.
ഒമ്പത് ശതമാനം പേര്‍ പൂര്‍വ കാമുകിമാരുമൊത്തൊരു വണ്‍ നൈറ്റ് സ്റ്റാന്‍ഡിനുവേണ്ടിയാണ് നെറ്റില്‍ കയറുന്നതെങ്കില്‍ 37 ശതമാനം പേര്‍ പൂര്‍വകാമുകിമാരുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് കയറുന്നതെന്ന് ആസ്ക്ജീവ്‌സ്.കോം നടത്തിയ സര്‍വെയില്‍ പറയുന്നു.
പ്രണയബന്ധം വീണ്ടും മുറുക്കാനായി കയറുന്നവര്‍ വെറും നാലു ശതമാനം മാത്രമാണ്. എന്നാം 20 ശതമാനം പേര്‍ നഷ്ടപ്രണയം വീണ്ടെടുക്കാനുള്ള ഇ മെയില്‍ റിക്വസ്റ്റുകളോട് മുഖം തിരിക്കുന്നതായും സര്‍വെയില്‍ വ്യക്തമായി.
സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലു ശതമാനംപേര്‍ മാത്രമെ പൂര്‍വ കാമുകി/കാമുകന് സുഖമാണോ എന്നന്വേഷിച്ചുള്ളു. മൂന്ന് ശതമാനം നെറ്റിസണ്‍സിനും അവരുടെ പൂര്‍വ കാമുകിമാരുടെ ജീവിതം എത്ര ദുരിതപൂര്‍ണമാണെന്ന് അറിയാനായിരുന്നു ആകാംക്ഷ.
ഇതെല്ലാം കഴിഞ്ഞാല്‍ സ്വന്തം പേര് തിരയാനാണ് ഭൂരിഭാഗം നെറ്റിസണ്‍സും സമയം ചെലവിട്ടത്. സര്‍വെയില്‍ പങ്കെടുത്ത 59 ശതമാനം പേരും ഇത്തരത്തില്‍ സ്വന്തം പേര് തിരഞ്ഞു നോക്കാറുണ്ട്. ഇതില്‍ ഭൂരിപക്ഷം പുരൌഷന്‍മാര്‍ക്കാണെന്ന് മാത്രം.