ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » കത്രീന കൈഫ് ഒഫീഷ്യലാവുന്നു ! (Katrina to become 'official')
 
IFM
നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെടുന്ന ബോളിവുഡ് നടി കത്രീന കൈഫ് ഓണ്‍-ലൈന്‍ ആരാധകര്‍ക്കായി എന്താണ് ചെയ്യേണ്ടത്? അത്യാവശ്യമായി ഒരു നല്ല വെബ് സൈറ്റ് തുടങ്ങുക എന്നായിരിക്കും ആരാധകരോട് ചോദിച്ചാല്‍ അവര്‍ ആവശ്യപ്പെടുക. കാരണം, സ്പൈവെയറുകളില്‍ നിന്ന് ആരാധകര്‍ക്ക് സ്വയം രക്ഷിക്കാമല്ലോ.

ആരാധകര്‍ പറയാതെ തന്നെ ഇക്കാര്യം മനസ്സിലാക്കി കത്രീന സ്വന്തമായൊരു വെബ്സൈറ്റ് തുടങ്ങാന്‍ തീരുമാനിച്ചു.“കത്രീനകൈഫ്‌ഒഫീഷ്യല്‍ ഡോട്ട് കോം” എന്ന പേരിലായിരിക്കും ഈ വര്‍ഷം അവസാനത്തോടെ സൈറ്റ് ആരംഭിക്കുന്നത്. ഒഫീഷ്യല്‍ സൈറ്റിലിടാന്‍ സെക്സി കത്രീന ഒരു ‘എക്സ്ക്ലൂ‍സീവ്’ ഫോട്ടോ സെഷനും നടത്തുന്നുണ്ട്. ചിത്രങ്ങള്‍ തന്നെയാവും ഒഫീഷ്യല്‍ സൈറ്റിലെ പ്രത്യേകതയെന്ന് കത്രീന പറയുന്നു.

കത്രീനയെയും ഐശ്വര്യ റായിയെയും പിന്നെ ക്രിക്കറ്റ് താരം യുവരാജിനെയും ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ ഇന്റര്‍നെറ്റ് സെലിബ്രിറ്റികള്‍ എന്നാണ് നെറ്റ് സുരക്ഷാ കമ്പനികള്‍ വിളിക്കുന്നത്. കാരണം ഈ സെലിബ്രിറ്റികളെ കുറിച്ച് നെറ്റില്‍ തെരഞ്ഞാല്‍ മിക്കവാറും ഒരു വൈറസ്, കബളിപ്പിക്കല്‍, സ്പാം, അഡ്‌വെയര്‍ അപകടമുള്ള സൈറ്റായിരിക്കും തുറന്ന് വരുന്നത്.

എം എസ് ധോനി, നമിത, ശ്രിയ ശരണ്‍, ഹര്‍ഭജന്‍ സിംഗ്, സാനിയ, അസിന്‍, ബിപാഷ, ഷാഹിദ് കപൂര്‍ തുടങ്ങിയവരും അപകടകാരികളായ നെറ്റ് സെലിബ്രിറ്റികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍