ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഓഗസ്റ്റില്‍ 9.31 മില്യന്‍ പുതിയ ജിഎസ്എം വരിക്കാര്‍ (India's GSM subscriber base up 9.31 Million)
 
രാജ്യത്തെ ജി എസ് എം വരിക്കാരുടെ എണ്ണത്തില്‍ ഓഗസ്റ്റില്‍ 9.31 ദശലക്ഷത്തിന്‍റെ വര്‍ധന. ഇതോടെ ഇന്ത്യയിലെ മൊത്തം ജി എസ് എം വരിക്കാരുടെ എണ്ണം 335.5 ദശലക്ഷമായി. സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ജി എസ് എം വരിക്കാരുടെ എണ്ണത്തില്‍ ഭാരതി എയര്‍ടെലാണ് മുന്നില്‍ നില്‍ക്കുന്നത്. ഓഗസ്റ്റില്‍ എയര്‍ടെലിന് 2.8 ദശലക്ഷം അധികം വരിക്കാരെ ചേര്‍ക്കാനായി. ഇതോടെ എയര്‍ടെല്ലിന്‍റെ മൊത്തം വരിക്കാരുടെ എണ്ണം 107.9 ദശലക്ഷമായിട്ടുണ്‍ട്.

ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വോഡാഫോനാണ് വരിക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ഓഗസ്റ്റില്‍ 2.19 വരിക്കാരെ അധികം ചേര്‍ത്ത് വോഡാഫോണിന്‍റെ മൊത്തം വരിക്കാരുടെ എണ്ണം 80.8 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം, രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 1.3 ദശലക്ഷം വരിക്കാരെ കൂടുതല്‍ നേടിയപ്പോള്‍ ഐഡിയ സെല്ലുലാര്‍ 1.5 ദശലക്ഷം വരിക്കാരെ ചേര്‍ത്തു. ഐഡിയ സെല്ലുലാറിന്‍റെ കഴിഞ്ഞ മാസത്തെ വരിക്കാരുടെ വര്‍ധന 1.4 ദശലക്ഷമായിരുന്നു.

രാജ്യത്തെ ടെലികോം വിപണിയില്‍ ഭാരതി എയര്‍ടെലിന് 32.19 ശതമാനം ഓഹരികളും വോഡാഫോണിന് 24.11 ശതമാനം ഓഹരികളുമാണുള്ളത്. ബി എസ് എന്‍ എല്‍ 15.5 %, ഐഡിയ 14.9 % എന്നീ കമ്പനികളും മുന്നേറ്റത്തിലാണ്. ടെലികോം മേഖലയിലെ പുതുക്കകാരായ എയര്‍സെല്‍ വിപണിയില്‍ 7.28 ശതമാനം ഓഹരി വിഹിതം കരസ്ഥമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍