ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഫ്ലിക്കര്‍ ആപ്ലിക്കേഷന്‍ ഐഫോണിലേക്ക് (Flickr App Arrives for iPhone)
 
യാഹൂവിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്ലിക്കറിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഐഫോണിലേക്ക്. ക്യാമറയ്ക്ക് ജനപ്രീതിയാര്‍ജ്ജിച്ച ഐഫോണില്‍ ഫ്ലിക്കര്‍ ആപ്ലിക്കേഷന്‍ ഏറെ ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. നേരത്തെ ഫ്ലിക്കറില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാനായി നിരവധി ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ വിവിധ കമ്പനികള്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനും ഫോട്ടോ ഷെയറിംഗിനും ഇതിനു പുറമെ വീഡിയോ പ്രവര്‍ത്തനത്തനെത്തെയും സഹായിക്കുന്നതാണ് പുതിയ ഫ്ലിക്കര്‍ ആപ്ലിക്കേഷന്‍. ഐഫോണ്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ ഉടന്‍ തന്നെ ഫ്ലിക്കറിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് ആപ്ലിക്കേഷന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഐഫോന്‍ ത്രീജി എസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ശേഖരിക്കാനും വേണ്ട ക്രമീകരണങ്ങള്‍ വരുത്തി ഫ്ലിക്കര്‍ സൈറ്റില്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാനും ആപ്ലിക്കേഷന്‍റെ സഹായം ഏറെ വലുതായിരിക്കും. ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ സെര്‍ച്ച് ചെയ്യാനും ഫ്ലിക്കര്‍ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ അഭിപ്രായം രേഖപ്പെടുത്താനും കഴിയും. സൌജന്യമായി ലഭിക്കുന്ന ഫ്ലിക്കര്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ ഡൌണ്‍ലോഡിംഗിന് ലഭ്യമാണ്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍