ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » നോകിയ എന്‍97 ഇന്ത്യയില്‍ ദിവാലിക്കെത്തും (Nokia N97 to hit Indian mkt by Diwali)
 
ലോകത്തെ മുന്‍ നിര സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ പുറത്തിറക്കിയ നോകിയ എന്‍97 ദിവാലിക്കോ ഒക്ടോബര്‍ മധ്യത്തിലോ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് നോകിയ അധികൃതര്‍ വ്യക്തമാക്കി.

നോകിയയുടെ പുതിയ രണ്ട് മ്യൂസിക് സെറ്റുകളും എന്‍ 97 മിനി സ്മാര്‍ട്ട് ഫോണും അടുത്തിടെയാണ് പുറത്തിറക്കിയത്. നോകിയയുടെ മ്യൂസിക് സെറ്റുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തോടു കൂടി ഇന്ത്യയിലെത്തുമെന്നും നോകിയയുടെ ഇന്ത്യന്‍ മേധാവി ഡി ശിവകുമാര്‍ അറിയിച്ചു.

എന്‍ 97 പുറത്തിറങ്ങി ആദ്യ മുപ്പത് ദിവസത്തിനുള്ളില്‍ രണ്ട് ദശലക്ഷം സെറ്റുകളാണ് വില്‍പ്പന നടന്നത്. കഴിഞ്ഞ ജൂണിലാണ് എന്‍97 പുറത്തിറങ്ങുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നോകിയ പുറത്തുവിട്ടത്. ആഗോള മൊബൈല്‍ വിപണിയുടെ 40 ശതമാനം കൈവശം വച്ചിരിക്കുന്ന നോകിയയുടെ സെറ്റുകള്‍ക്ക് ഇന്ത്യയിലും പ്രിയമേറെയാണ്.

ദിവാലി ആഘോഷത്തോടനുബന്ധിച്ച് മറ്റു ചില കമ്പനികളുടെ സെറ്റുകളും ഇന്ത്യന്‍ വിപണിയിലെത്തുന്നുണ്ട്. ഉത്സവ സീസണില്‍ ഇന്ത്യയിലെ മിക്ക വിപണികളും സജീവമാകുമെന്ന പ്രതീക്ഷയിലാണ് മൊബൈല്‍ കമ്പനികള്‍.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍