ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഫേസ്ബുക്ക് മൊബൈല്‍ ഉപയോക്താക്കള്‍ 65 മില്യന്‍ (Facebook Mobile reaches 65m users)
 
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്‍റെ മൊബൈല്‍ വെബ് സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണം 65 ദശലക്ഷം കവിഞ്ഞു. ഫേസ്ബുക്ക് മൊബൈല്‍ വെബിന്‍റെ ട്രോഫിക്ക് കഴിഞ്ഞ ഫെബ്രുവരി മുതല്‍ 20 ദശലക്ഷം വര്‍ധിച്ചിട്ടുണ്ട്.

ചില പ്രമുഖ മൊബൈല്‍ കമ്പനികളുടെ സെറ്റുകളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ സൌകര്യം ലഭ്യമായതിനാലും ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എസ് എം എസ് അലര്‍ട്ടുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഇതിന് പുറമെ മറ്റു ചില മൊബൈല്‍ വെബ് സൈറ്റുകളും ഫേസ്ബുക്ക് സേവനം നല്‍ക്കുന്നുണ്ട്. മൊബൈല്‍ വെബ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കൂടുതല്‍ പേരെ മൊബൈല്‍ വെബ് വരിക്കാരാക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്തുമെന്നും ഫേസ്ബുക്ക് മൊബൈല്‍ വെബ് മേധാവി ഹെന്‍‌റിക് മൊയിസ്സിനാക് പറഞ്ഞു.

2006 ലാണ് ഫേസ്ബുക്ക് ആദ്യമായി മൊബൈല്‍ വെബ് പതിപ്പ് പുറത്തിറക്കിയത്. നിലവില്‍ നെറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റാണ് ഫേസ്ബുക്ക്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍