ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » മൈക്രോബ്ലോഗിംഗ് സൈറ്റുമായി യാഹൂ (Another Microblogging site: Yahoo Meme)
 
ട്വിറ്ററിന് പിന്നാലെ യാഹൂവും മൈക്രൊബ്ലോഗിംഗ് സൈറ്റ് തുടങ്ങുന്നു. കുറഞ്ഞ കാലത്തിനിടയില്‍ നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടിയ ട്വിറ്ററിന്‍റെ പാത പിന്തുടര്‍ന്നാണ് യാഹൂവും മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം തുടങ്ങുന്നത്. ‘മെമെ’ എന്ന പേരില്‍ തുടങ്ങുന്ന സൈറ്റ് തുടക്കത്തില്‍ സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളില്‍ മാത്രമെ ലഭിക്കൂ.

പ്രമുഖ മൈക്രോബ്ലോഗിംഗ് സൈറ്റുകളായ ട്വിറ്റര്‍, പൌന്‍സ്, ടംബ്‌ലര്‍ തുടങ്ങീ പ്ലാറ്റുഫോമുകള്‍ക്ക് സമാനമായ ഒന്നാണ് യാഹൂ മെമെ. വലിയ പ്രതീക്ഷകളുമായാണ് ഇന്‍റര്‍നെറ്റ് ലോകത്തെ മുന്‍നിര കമ്പനിയായ യാഹൂ മൈക്രോബ്ലോഗിംഗിന് തുടക്കമിടുന്നത്. അതേസമയം, മെമെ സൈറ്റ് പ്ലാറ്റ് ഫോമിന്‍റെ പ്രവര്‍ത്തികള്‍ പൂര്‍ണമായിട്ടില്ല. ഇന്‍‌വിട്ടേഷന്‍ മോഡലിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

യാഹൂ മെമെയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ഒഴിഞ്ഞ ബ്ലോഗ് ലഭിക്കും. ഇവിടെ ഇഷ്ടപ്പെടുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ടെക്സ്റ്റ്, മ്യൂസിക് എന്നിവയെല്ലാം ലഭിക്കും. മറ്റു അംഗങ്ങളെ അന്വേഷിച്ചു കണ്ടെത്താനുള്ള അവസരവും യാഹൂ മെമെ ഒരുക്കുന്നുണ്ട്. ടെക്സ്റ്റിന് പുറമെ വീഡിയോ, ചിത്രങ്ങള്‍ എന്നിവ് ട്വീറ്റ്സ് ചെയ്യാനുള്ള സൌകര്യവും യാഹൂ മെമെയിലുണ്ട്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍