ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » യുഎസ് മ്യൂസിക് സര്‍വീസ് നോകിയ നീട്ടിവച്ചു (Nokia to delay U.S. music service launch: report)
 
ലോകത്തെ ഏറ്റവും വലിയ മ്യൂസിക് വിപണിയായ അമേരിക്കയില്‍ അടുത്ത വര്‍ഷം മുതല്‍ തുടങ്ങാനിരുന്ന നോകിയ മ്യൂസിക് സേവന പദ്ധതി നീട്ടിവച്ചു. ലോകത്തെ മുന്‍‌നിര സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യമായി മ്യൂസിക് സര്‍വീസ് തുടങ്ങിയത്. എന്നാല്‍, മ്യൂസിക് സര്‍വീസ് സേവനം അമേരിക്കയില്‍ എന്നു മുതല്‍ തുടങ്ങുമെന്ന വിവരങ്ങള്‍ നോകിയ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

നോകിയയുടെ മ്യൂസിക് സേവനമായ ‘കംസ് വിത് മ്യൂസിക്’ ബ്രിട്ടണിലാണ് ആദ്യമായി തുടങ്ങിയത്. യൂറോപ്പിലെ മൊബൈല്‍ സേവന മേഖലയിലെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു അത്. ബ്രിട്ടനിലെ വിജയത്തെ തുടര്‍ന്ന് ഒമ്പത് രാജ്യങ്ങളില്‍ കൂടി നോകിയ ഈ സേവനം തുടങ്ങി.

കംസ് വിത് മ്യൂസികില്‍ പ്രമുഖ മ്യൂസിക് കമ്പനികളുടെയെല്ലാം സംഗീതങ്ങള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാകും. കമ്പ്യൂട്ടറുകളിലേക്കും മൊബൈലുകളിലേക്കും ഇഷ്ടപ്പെട്ട സംഗീതങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കുമെന്നത് നോകിയ മ്യൂസിക് സര്‍വീസിനെ ശ്രദ്ധേയമാക്കുന്നു. കുറഞ്ഞ മാസ വരിസംഖ്യയില്‍ കൂടുതല്‍ മ്യൂസികുകള്‍ ലഭിക്കുന്ന സേവനമായാതിനാല്‍ ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍