ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഫേസ്ബുക്ക് സുരക്ഷകള്‍ ശക്തമാക്കുന്നു (Facebook tightens safeguards after Canada talks)
 
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളുടെ സുരക്ഷ ശക്തമാക്കുന്നു. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതര്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ പുറം കമ്പനികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിന്‍റെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

ഗെയിംസ്, ആപ്ലിക്കേഷന്‍സ്, ക്വിസ്സ് തുടങ്ങി മേഖലയിലെ കമ്പനികള്‍ക്ക് ഫേസ്ബുക്കിലെ വ്യക്തി വിവരങ്ങള്‍ നല്‍കിയിരുന്നു. കാനഡയിലെ ചില ഉപയോക്താക്കള്‍ ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിന്‍റെ പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ആഗോളതലത്തിലുള്ള 200 ദശലക്ഷം ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമാകുമെന്നാണ് കരുതുന്നത്. കാനഡയില്‍ മാത്രം 12 ദശലക്ഷം ഉപയോക്താക്കള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്കിനെതിരെ അഞ്ച് അംഗങ്ങളാണ് നിയമ നടപടിക്കായി മുന്നിട്ടിറങ്ങിയത്. കാലിഫോര്‍ണിയയുടെ സ്വകാര്യ നിയമങ്ങള്‍ ലംഘിച്ചെന്നും ചില അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു കേസ്.

കാലിഫോര്‍ണിയയിലെ വ്യക്തി സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനമെന്നും അംഗങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ മറ്റു കമ്പനികള്‍ക്ക് നല്‍കുന്നത് നിയമത്തിന് മുന്നില്‍ ശരിയല്ലെന്നുമാണ് കേസ് ഫയല്‍ ചെയ്തവര്‍ വാദിച്ചത്. നേരത്തെ ഹാക്കര്‍മാരുടെ കടന്നാക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്ക് അംഗങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി പരാതിയുണ്ടായിരുന്നു. 200 ദശലക്ഷം അംഗങ്ങളുള്ള ഫേസ്ബുക്ക് നിലവില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് മേഖലയില്‍ ഒന്നാം സ്ഥാനത്താണ്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍