ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » യാഹൂ അറബിക് പോര്‍ട്ടല്‍ തുടങ്ങുന്നു (Yahoo to launch Arabic portal with Arab partner)
 
അമേരിക്കയുടെ ഇന്‍റര്‍നെറ്റ് ശക്തി കേന്ദ്രമായ യാഹൂ അറബിയില്‍ പോര്‍ട്ടല്‍ തുടങ്ങുന്നു. ഇതിന്‍റെ ഭാഗമായി അറബ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ മുന്നിട്ടു നില്‍ക്കുന്ന മഖ്തൂബ് സൈറ്റ് യാഹൂ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഓരോ മാസവും 16.5 ദശലക്ഷം ഉപയോക്താക്കളുള്ള മഖ്തൂബ് സൈറ്റ് അറബ് ലോകത്ത് ഏറെ ജനപ്രിയമാണ്.

ജോര്‍ദ്ദാന്‍ കേന്ദ്രമായാണ് മഖ്തൂബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക ഭാഷയിലെ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സൈറ്റ് തുടങ്ങാനാണ് യാഹൂ ലക്‍ഷ്യമിടുന്നത്. ഇതിനു പുറമെ അറബിക് പതിപ്പിലുള്ള യാഹൂ മെസഞ്ചര്‍, യാഹൂ മെയില്‍ എന്നിവയും ലഭ്യമാക്കും.

യു എ ഇ, ജോര്‍ദ്ദാന്‍, കുവൈത്ത്, ഈജിപ്ത്, സൌദി അറേബ്യ തുടങ്ങി രാജ്യങ്ങളിലെ നെറ്റ് ഉപയോക്താക്കളില്‍ മൂന്നില്‍ ഒന്ന് പേരും മഖ്തൂബ് സൈറ്റ് സന്ദര്‍ശിക്കുന്നവരാണ്. ലോകത്ത് ആകെ 320 ദശലക്ഷം ജനങ്ങള്‍ അറബി ഭാഷ സംസാരിക്കുന്നുണ്ടെന്നും ഇവരെ ഉദ്ദേശിച്ചാണ് പുതിയ അറബ് സൈറ്റ് തുടങ്ങാന്‍ പദ്ധതിയിട്ടതെന്നും യാഹൂ അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ നെറ്റിലെ ആഗോള ഉള്ളടക്കത്തിന്‍റെ ഒരു ശതമാനം മാത്രമെ അറബിയില്‍ ലഭിക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലും വടക്കെ ആഫ്രിക്കയിലുമായി യാഹൂവിന് ഏകദേശം 44 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. യാഹൂവിന്‍റെ മുഖ്യ എതിരാളികളായ ഗൂഗിള്‍ നേരത്തെ തന്നെ അറബി ഭാഷയില്‍ വിവിധ സേവനങ്ങള്‍ തുടങ്ങിയിരുന്നു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍