ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് സൌദി അറേബ്യയിലും നിയന്ത്രണം. സൌദി അറേബ്യയിലെ ചില ട്വിറ്റര്‍ ഉപയോക്താക്കളുടെ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണ നേതൃത്വത്തിനെതിരെ വന്‍ പ്രതിഷേധമാണ് ട്വിറ്റര്‍ വഴി നടന്നത്. ഇത് മുന്‍നിര്‍ത്തിയാണ് സൌദിയും ട്വിറ്ററിനെ നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷന്‍റെ വക്കീല്‍ വലീദ് അബുല്‍ഖൈര്‍, വ്യവസായിയായ ഖലീദ് അല്‍ നാസര്‍ എന്നിവരുടെ ട്വിറ്റര്‍ പേജുകള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബ്ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്‍റെ ഔദ്യോഗിക ഇന്‍റര്‍നെറ്റ് സെന്‍സര്‍ വകുപ്പാണ് ട്വിറ്റര്‍ പേജുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.
സൌദി അറേബ്യയിലെ നെറ്റ് ഉപയോക്താക്കളുടെ ട്വിറ്റര്‍ സൈറ്റുകള്‍ തെരഞ്ഞെടുത്താണ് ബ്ലോക്ക് ചെയ്യുന്നത്. അഹമ്മദ് അല്‍ ഒമ്രാനാണ് ഇവിടത്തെ സെന്‍സര്‍ഷിപ്പ് സംബന്ധിച്ച ആദ്യ വിവരം ബ്ലോഗിലൂടെ അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ബ്ലോക്കിംഗ് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
നാലു ദിവസമായി തന്‍റെ ട്വിറ്റര്‍ സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല, ‘ക്ഷമിക്കണം, നിങ്ങള്‍ നിര്‍ദ്ദേശിച്ച പേജ് ലഭ്യമല്ല’ എന്നാണ് കാണിക്കുന്നതെന്നും വ്യവസായിയായ നാസര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. 2007 മുതലാണ് നാസര്‍ ട്വിറ്റര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. രാജ്യത്തെ വിവിധ വിഷയങ്ങള്‍ ട്വീറ്റ്സ് ചെയ്യാറുണ്ടെന്നും ചില ട്വീറ്റ്സ് മറ്റു സൈറ്റുകളില്‍ നിന്നുള്ള ലിങ്ക് വഴിയാണ് നല്‍കാറെന്നും അദ്ദേഹം പറഞ്ഞു.