ന്യൂയോര്‍ക്ക്, ബുധന്‍, 12 ഓഗസ്റ്റ് 2009( 16:56 IST )
ലോകത്തെ മുന്‍നിര സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയ മൊബൈലില്‍ എം എസ് ഓഫീസ് വരുന്നു. ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ധാരണയായതായി നോകിയ അധികൃതര്‍ അറിയിച്ചു. നോകിയ സെല്‍ഫോണിന് ആവശ്യമായ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷന്‍ സജ്ജമായി കഴിഞ്ഞു.
വെബ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ ഡോക്സാണ് നിലവില്‍ മൊബൈലുകള്‍ക്ക് ഓഫീസ് ആപ്ലിക്കേഷന്‍ സേവനം നല്‍കുന്നത്. പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഓഫീസ് സംബന്ധമായ എല്ലാ ജോലികളും നോകിയ മൊബൈല്‍ ഉപയോഗിച്ച് ചെയ്യാനാകും. ലോകത്തെ മുന്‍നിര മൊബൈല്‍ കമ്പനിയുമായി യോജിച്ചതിലൂടെ ഐ ടി വിപണിയില്‍ വന്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി
മൊബൈല്‍ വിപണിയില്‍ വന്‍ ഭീഷണിയാണ് നോകിയ നേരിട്ടുക്കൊണ്ടിരിക്കുന്നത്. മേഖലയില്‍ തുടക്ക കമ്പനികള്‍ പോലും മികച്ച പ്രകടമാണ് നടത്തുന്നത്. ഏറ്റവും പുതിയ ജനപ്രിയ സാങ്കേതിക വിദ്യകളുമായാണ് മിക്ക മൊബൈല്‍ കമ്പനികളും വിപണിയിലെത്തുന്നത്. ആപ്പിള്‍, സാംസങ്, എല്‍ ജി, ബ്ലാക്ക് ബെറി എന്നീ കമ്പനികളുടെ സ്മാര്‍ട്ട് ഫോണ്‍ വിപണി ഏറെ ജനപ്രിയമായി കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് നോകിയ.